യുഎസ് ഉപരോധം; ഇറാൻ എണ്ണയുമായി ഇന്ത്യയിലേക്ക് തിരിച്ച കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

ആറ് ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വാഡിനാര്‍ തുറമുഖത്തേക്കായിരുന്നു കപ്പലിന്റെ യാത്ര.
Ship carrying Iranian oil shifts course midway from India to China
Ship carrying Iranian oil shifts course midway from India to China
Updated on
1 min read

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് തിരിച്ച എണ്ണക്കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. ഗുജറാത്ത് തുറമുഖത്തേക്ക് എത്തേണ്ടിയിരുന്ന 'പിങ് ഷുന്‍' എന്ന കപ്പലാണ് ചൈനയിലേക്ക് പോയത്. അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്.

Ship carrying Iranian oil shifts course midway from India to China
‘ഹോർമുസിൽ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിത കരങ്ങളിൽ’; വേവലാതി വേണ്ടെന്ന് ഇറാൻ

ആറ് ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വാഡിനാര്‍ തുറമുഖത്തേക്കായിരുന്നു കപ്പലിന്റെ യാത്ര. എന്നാല്‍, ഇത് പിന്നീട് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് പാത പുനര്‍നിശ്ചയിക്കുകയായിരുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കാണ് നടപടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Ship carrying Iranian oil shifts course midway from India to China
നിശബ്ദനാക്കാം, തോല്‍പ്പിക്കാനാകില്ലെന്ന് ചദ്ദ, പാര്‍ലമെന്റില്‍ സംസാരിക്കേണ്ടത് സമുസയെ കുറിച്ചല്ലെന്ന് എഎപി; ഭിന്നത രൂക്ഷം

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ 2019-ന് ശേഷം ആദ്യമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അമേരിക്ക ഇറാനിയന്‍ എണ്ണയ്ക്ക് മേല്‍ ചുമത്തിയിരുന്ന ഉപരോധം ആഗോളവിപണിയില്‍ എണ്ണവില നിയന്ത്രിക്കുന്നതിനായി ഇളവ് നല്‍കിയ സാഹചര്യത്തിലായിരുന്നു ഇറക്കുമതി. നിലവില്‍ ഇറാന്‍ എണ്ണയുടെ 90 ശതമാനവും കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്.

Summary

 A US-sanctioned tanker carrying Iranian crude oil has rerouted mid-voyage from its previously indicated destination of India, where it would have marked the first such shipment in nearly seven years to China.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com