ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ കൊണ്ട് 500 ലിറ്റര്‍ പാല്‍!, ഞെട്ടിക്കുന്ന വിഡിയോ; കച്ചവടക്കാരന്‍ അറസ്റ്റില്‍

ഇരുപത് വര്‍ഷത്തോളമായി അജയ് അഗര്‍വാള്‍ ഇത്തരത്തില്‍ കൃത്രിമ പാലും പനീറും വില്‍പന നടത്തിയിരുന്നതായി അധികൃതര്‍ പറയുന്നു.
How UP Trader Produced 500 Litres of Fake Milk With Chemicals
രാസവസ്തുക്കള്‍ ഉപയോഗിച്ച് വ്യാജപാല്‍ നിര്‍മിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍ വിഡിയോ ദൃശ്യം
Updated on
1 min read

ലക്‌നൗ: ഭക്ഷണത്തില്‍ മായംകലര്‍ത്തിയതിന് പലരെയും പിടികൂടിയിട്ടുണ്ട്. പിടികൂടാനായി ആരോഗ്യവകുപ്പിന്റെ പരിശോധനയും വ്യാപകമാണ്. ഉത്തര്‍പ്രദേശില്‍ നിന്നും വരുന്ന ഈ വാര്‍ത്ത ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് 500 ലിറ്റര്‍ വ്യാജ പാല്‍ ഉല്‍പ്പാദിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. അഗര്‍വാള്‍ ട്രേഡേഴ്സ് ഉടമ അജയ് അഗര്‍വാളാണ് അറസ്റ്റിലായത്. അദ്ദേഹത്തിന്റെ കടകളിലും കടകളിലും സംഭരണ കേന്ദ്രങ്ങളിലും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഇയാളെ പിടികൂടുന്നത്.

ബുലന്ദ്ഷഹറില്‍ നിന്നാണ് അജയ് അഗര്‍വാളിനെ അറസ്റ്റ് ചെയ്തത്. ഇരുപത് വര്‍ഷത്തോളമായി അജയ് അഗര്‍വാള്‍ ഇത്തരത്തില്‍ കൃത്രിമ പാലും പനീറും വില്‍പന നടത്തിയിരുന്നതായി അധികൃതര്‍ പറയുന്നു. പാലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ പ്ലാന്റുകളില്‍ നടത്തിയ റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ കൃത്ര്യമപാല്‍ ഉണ്ടാക്കാനുള്ള രാസവസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു. വ്യാജ പാല്‍ ഉണ്ടാക്കാന്‍ താന്‍ ഉപയോഗിച്ച രാസവസ്തുക്കള്‍ ഏതൊക്കെയാണെന്ന് അഗര്‍വാള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 5 മില്ലിഗ്രാം രാസവസ്തുക്കള്‍ ഉപയോഗിച്ച് 2 ലിറ്റര്‍ വരെ വ്യാജ പാല്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എങ്ങനെയാണ് മായം കലര്‍ന്ന പാല്‍ ഉല്‍പ്പാദിപ്പിക്കുന്നത് എന്നതിന്റെ വിഡിയോയും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു.ഒരു കുപ്പി പാല്‍ ഉണ്ടാക്കാന്‍ അപകടകരമായ വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ലായനിയും പാലാണെന്ന് മണത്തിലും രുചിയിലും തോന്നാനുള്ള വിവിധ ഉല്‍പ്പന്നങ്ങളും വെള്ളത്തിലേക്ക് ചേര്‍ക്കുന്നതോടെ ലിറ്ററുകണക്കിന് പാല്‍ തയ്യാറാകുന്നു. ഇവ പാക്ക് ചെയ്ത് വില്‍ക്കുന്നതായിരുന്നു രീതി. ഇതിനായി ഉപയോഗിച്ച ഉല്‍പ്പന്നങ്ങളില്‍ മിക്കതിന്റെയും കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. രാസവസ്തുക്കളെക്കുറിച്ചറിയാന്‍ അജയ് അഗര്‍വാളിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഇയാളുടെ ഫാക്ടറിയില്‍ നിന്ന് വ്യാജ പാല്‍ വാങ്ങിയവരെ കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അദ്ദേഹം പാല്‍ ഉല്‍പന്നങ്ങള്‍ എവിടെയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയിലെ പകുതിയോളം ഡയറികളിലെ പാലിലും പാലുല്‍പ്പന്നങ്ങളിലും മായം വ്യാപകമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com