തെരുവുനായ ആക്രമണം: ഡൽഹിയിൽ ഏഴും അഞ്ചും വയസ്സുള്ള സഹോദരങ്ങൾ മരിച്ചു

ഏഴ് വയസ്സുള്ള ആനന്ദും അനിയൻ അഞ്ച് വയസ്സുകാരൻ ആദിത്യയുമാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡൽഹി: തെരുവുനായ ആക്രമണത്തിൽ സഹോദരന്മാരായ രണ്ട് കുട്ടികൾ മരിച്ചു. ഡൽഹി വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ഏഴ് വയസ്സുള്ള ആനന്ദും അനിയൻ അഞ്ച് വയസ്സുകാരൻ ആദിത്യയുമാണ് മരിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായാണ് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റത്.

വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ആനന്ദിനെ വീട്ടിൽ നിന്ന് കാണാതായത്. പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ നായയുടെ ആക്രമണത്തിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പിന്നീട് സഹോദരൻ ആദിത്യയെ കാണാതാകുകയും അടുത്തുള്ള വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ബന്ധുവായ യുവാവിനൊപ്പം കാട്ടിനടുത്തേക്ക് പോയപ്പോഴാണ് ആദിത്യയെ നായ്ക്കൾ ആക്രമിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com