

മുംബൈ: ഭർതൃഗൃഹത്തിൽ നടത്തിയ കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ട സഹോദരിമാർക്ക് വിവാഹമോചനം നിർദേശിച്ച് നാട്ടുകൂട്ടം. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത പൊലീസ് യുവതികളുടെ ഭർത്താക്കന്മാർക്കെതിരെയും ജാത് പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും കേസെടുത്തു. യുവതികളുടെ പരാതിയിലാണ് കേസെടുത്തത്.
മുംബൈ കോലാപ്പുരിലെ കാഞ്ചർഭട്ട് സമുദായത്തിലാണ് വിവാഹശേഷം യുവതികളെ വിചിത്രമായ തീരുമാനത്തിന് വിധേയരാക്കിയത്. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ഭർതൃഗൃഹത്തിലെത്തിയപ്പോഴാണ് കന്യകാത്വപരിശോധനയ്ക്ക് വിധേയരാക്കിയത്. തുടർന്ന് കന്യകമാരല്ലെന്നാരോപിച്ച് ഭർത്താക്കൻമാരും വീട്ടുകാരും ഉപദ്രവിക്കാൻ തുടങ്ങിയെന്ന് യുവതികൾ പരാതിയിൽ പറയുന്നു. നഷ്‌ടപരിഹാരമായി 10 ലക്ഷം രൂപ ഭർത്താവിൻ്റെ വീട്ടുകാർ ആവശ്യപ്പെട്ടു.
പ്രശ്‌നം പരിഹരിക്കാൻ ജാത് പഞ്ചായത്തിനെ സമീപിച്ചപ്പോഴും പണം ആവശ്യപ്പെട്ടെന്ന് യുവതികൾ പൊലീസിനെ അറിയിച്ചു. 2021 ഫെബ്രുവരിയിൽചേർന്ന ജാത് പഞ്ചായത്ത് യോഗത്തിലാണ് വിവാഹമോചനത്തിന് നിർദേശം നൽകിയത്. ഇതിനൊപ്പം സമുദായത്തിൽ നിന്നും പുറത്താക്കിയെന്നും ഇവർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates