ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ പ്രതിമ സ്ഥാപിക്കും: പ്രധാനമന്ത്രി

നേതാജിയോട് രാഷ്ട്രത്തിനുള്ള കടപ്പാടിന്റെ പ്രതീകയാണ് പ്രതിമാ സ്ഥാപനമെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജിയോട് രാഷ്ട്രത്തിനുള്ള കടപ്പാടിന്റെ പ്രതീകയാണ് പ്രതിമാ സ്ഥാപനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജയന്തി ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഗ്രാനൈറ്റില്‍ നിര്‍മിക്കുന്ന പ്രതിമയാവും ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുക.

ഗ്രാനൈറ്റ് പ്രതിമ പൂര്‍ത്തിയാവുന്നതുവരെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കും. നേതാജിയുടെ ജന്മവാര്‍ഷിക ദിനമായ ജനുവരി 23ന് ഇത് അനാച്ഛാദനം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
sc on bank responsibility digital fraud
X

FOLLOW US

ON GOOGLE DISCOVER