വി ഡി സതീശനെയും എന്നെയും ലക്ഷ്യമിട്ട് ഒളിക്യാമറ നീക്കം; വ്യവസായി എത്തിയത് മെറ്റാ ഗ്ലാസ് ധരിച്ച്: ആരോപണവുമായി ഡികെ ശിവകുമാർ

എൻഡിഎ നേതാക്കളെ കണ്ടപ്പോൾ ഈ കണ്ണട ഉണ്ടായിരുന്നില്ല
VD Satheesan_DK Shivakumar
VD Satheesan_DK Shivakumar
Edited By:
Updated on: 
1 min read

ബെംഗളൂരു: കേരള മുഖ്യമന്ത്രി വിഡി.സതീശനും തനിക്കുമെതിരെ അത്യാധുനിക മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഒളിക്യാമറ ഓപ്പറേഷന് ശ്രമം നടന്നതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വെളിപ്പെടുത്തൽ. തന്നെ കാണാനെത്തിയ ഒരു വ്യവസായിയാണ് ഒളിക്യാമറ ഘടിപ്പിച്ച പ്രത്യേക കണ്ണട ധരിച്ച് രഹസ്യ നീക്കത്തിന് മുതിർന്നതെന്ന് ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ശിവകുമാർ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണിതെന്നും ബിജെപി-എൻഡിഎ നേതാക്കളെ ഇതേ വ്യവസായി കണ്ടപ്പോൾ ഇത്തരം കണ്ണടകൾ ധരിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഒളിക്യാമറ ദൃശ്യങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം തുടരുന്നതിനിടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് ശിവകുമാറിന്റെ ഈ പുതിയ പ്രസ്താവന പുറത്തുവന്നത്.

ഉദ്യോഗസ്ഥർ വഴി മുൻകൂട്ടി അനുമതി വാങ്ങിയാണ് വ്യവസായി തന്നെ കാണാനെത്തിയതെന്ന് ശിവകുമാർ പറഞ്ഞു. തുടക്കത്തിൽ ബിസിനസ് കാര്യങ്ങൾ സംസാരിച്ച ഇയാൾ പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ബൂത്ത് തല തന്ത്രങ്ങളെക്കുറിച്ചും രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും അയാൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെയാണ് സന്ദർശകൻ ധരിച്ചിരുന്ന കണ്ണടയിൽ സംശയം തോന്നിയതെന്നും പശ്ചാത്തലത്തെക്കുറിച്ച് രഹസ്യമായി അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി. വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഇതേ വ്യവസായി ഇതേ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നതായാണ് വിവരം ലഭിച്ചത്. എന്നാൽ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഒരു കേന്ദ്രമന്ത്രി എന്നിവരെ സന്ദർശിച്ചപ്പോൾ ഇയാൾ ഈ കണ്ണട ധരിച്ചിരുന്നില്ല. "എന്റെ അടുത്തേക്കും സതീശന്റെ അടുത്തേക്കും വന്നപ്പോൾ മാത്രമാണ് അയാൾ ഈ മെറ്റാ ഗ്ലാസ് ധരിച്ചത്," ശിവകുമാർ അഭിമുഖത്തിൽ തുറന്നടിച്ചു. വി.ഡി. സതീശനെയും തന്നെയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ കെണിയിലാക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന വലിയൊരു ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ സന്ദർശകന്റെ പേരുവിവരങ്ങൾ പുറത്തുവിടാനോ റെക്കോർഡിങ് ശ്രമം സംബന്ധിച്ച തെളിവുകൾ ഹാജരാക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല.

ഇത്തരം കെണികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. പേഴ്സണൽ അസിസ്റ്റന്റുമാർ വഴിയും അജ്ഞാത ഫോൺ കോളുകൾ വഴിയും നേതാക്കളെ കുരുക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇത്തരം ചതിക്കുഴികളിൽ പെടാതിരിക്കാൻ മന്ത്രിസഭയിലെ സഹപ്രവർത്തകരും മറ്റ് നേതാക്കളും അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary

Congress leader V.D. Satheesan and Karnataka Chief Minister D.K. Shivakumar were targeted in an alleged sting operation attempt using Meta smart glasses, according to explosive claims made by Shivakumar in a recent television interview

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cheeruvayal Raman receives the Kerala State Farmers? Award
Chief Minister VD Satheesan
Chief Minister VD Satheesan
pinarayi vijayan, vd satheesan
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com