കനത്തമഴയില്‍ മിസോറാമില്‍ പാറമട തകര്‍ന്നു; 17 മരണം; ആറ് പേര്‍ക്കായി തിരച്ചില്‍; വീഡിയോ

മിസോറാമിനെ കൂടാതെ മണിപ്പൂര്‍, അസം, മേഘാലയ എന്നിവിടങ്ങളില്‍ നിരവധി സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി.
Stone quarry collapse in Mizoram's Aizawl claims 12 lives during cyclone Remal
കനത്തമഴയില്‍ മിസോറാമില്‍ പാറമട തകര്‍ന്നു; 17 മരണം
Updated on
1 min read

ഐസ് വാള്‍: റിമാല്‍ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ പ്രകൃതിക്ഷോഭത്തില്‍ മിസോറാമില്‍ കനത്തനാശനഷ്ടം. ഐസ് വാള്‍ ജില്ലയിലെ പറമടയിലുണ്ടായ മണ്ണിടിച്ചിലില്‍ പതിനേഴുപേര്‍ മരിച്ചു കാണാതായ ആറ് പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.

കരിങ്കല്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച 16പരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി മിസോറാം മുഖ്യമന്ത്രി ലാല്‍ദുഹോമ അറിയിച്ചു. ഇനിയും നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മിസോറാമിനെ കൂടാതെ മണിപ്പൂര്‍, അസം, മേഘാലയ എന്നിവിടങ്ങളില്‍ നിരവധി സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു, ഗുവാഹത്തി ഉള്‍പ്പെടെ അസമിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അതിനിടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ട്രക്ക് കുഴയിലേക്ക് വീഴുന്ന വീഡിയോയും പുറത്തുവന്നു.

Stone quarry collapse in Mizoram's Aizawl claims 12 lives during cyclone Remal
റിമാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം; ഇന്ത്യയിലും ബംഗ്ലാദേശിലുമായി 16 മരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com