'കേന്ദ്രം നുണ പറയുന്നത് അവസാനിപ്പിക്കണം, ഇന്ത്യയുടെ ഭാവിക്കു നേരെയാണ് അവര്‍ വെടിയുതിര്‍ത്തത്‌'; പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയെ ഒപ്പം നിര്‍ത്തി രാഹുല്‍ ഗാന്ധി

സാഹിലിന്റെ മുഖത്തും ശരീരത്തിലും പെല്ലറ്റ് ഏറ്റതിന്റെ മുറിവുകള്‍
Pellet Victim By His Side, Rahul Gandhi Targets Centre
വിദ്യാര്‍ഥിയുടെ ശരീരത്തിലെ മുറിവുകള്‍ കാണിക്കുന്ന രാഹുല്‍ ഗാന്ധിPTI Photo
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതിഷേധ പ്രകടനത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തിയ രാഹുല്‍, സര്‍ക്കാര്‍ നുണ പറയുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചില്ലെന്ന് പൊലീസും സര്‍ക്കാരും ആവര്‍ത്തിച്ച് പരഞ്ഞിരുന്നു. എന്നാല്‍, വൈദ്യപരിശോധനയില്‍ പെല്ലറ്റ് മുറിവുകള്‍ സ്ഥിരീകരിച്ച നിരവധി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരില്‍ ഒരാളായ 19കാരന്‍ സാഹില്‍ ലോച്ചാബിനെ ഒപ്പം നിര്‍ത്തിയാണ് വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. സാഹിലിന്റെ മുഖത്തും ശരീരത്തിലും പെല്ലറ്റ് ഏറ്റതിന്റെ മുറിവുകള്‍ വ്യക്തമായിരുന്നു.

പെല്ലറ്റ് പ്രയോഗിച്ചതിന്റ തെളിവ് സാഹിലിന്റെ ശരീരത്തിലുണ്ടെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, സാഹിലിന്റെ ടി-ഷര്‍ട്ട് ഉയര്‍ത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. മുഖത്തും കൈയിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗത്തുള്ള പെല്ലറ്റ് മുറിവുകള്‍ രാഹുല്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ ഭാവി തലമുറയ്ക്ക് നേരെയാണ് അവര്‍ തോക്കെടുത്തിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Pellet Victim By His Side, Rahul Gandhi Targets Centre
പെരുമഴയില്‍ ഒറ്റയ്ക്ക് നെഞ്ചുംവിരിച്ച് നിന്ന് പൊലീസ് വാന്‍ തടഞ്ഞിട്ടു; മുംബൈ സമരത്തിലെ ചുണക്കുട്ടിയായ റിയ അഹിര്‍ ആരാണ്?

'ദേശീയ പതാക വീശുന്നതിനിടെയാണ് സാഹിലിന് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റത്. വലതുകണ്ണിന് ഏറ്റ ആഘാതം കാരണം അവന് കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണ്. കാഴ്ച തിരികെ ലഭിക്കുമോ എന്ന് ഉറപ്പില്ല. സമാധാനപരമായി പ്രതിഷേധിച്ചതിന് സാഹിലിനെപ്പോലുള്ള ആയിരക്കണക്കിന് കുട്ടികളെയാണ് പൊലീസ് തല്ലിച്ചതച്ചത്. എന്തായിരുന്നു അവര്‍ ചെയ്ത തെറ്റ്? ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. നമ്മുടെ ഭാവിക്ക് നേരെ ലാത്തി വീശുകയും വെടിയുതിര്‍ക്കുകയും ചെയ്തവര്‍ അതിനുള്ള പ്രത്യാഘാതം നേരിടണം. വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം' -രാഹുല്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ നജഫ്ഗഡ് സ്വദേശിയായ സാഹില്‍ ഡല്‍ഹി പൊലീസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും രാഹുല്‍ പറഞ്ഞു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് സാഹില്‍. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിലാണ് പരിക്കേറ്റത്. ചൊവ്വാഴ്ച എയിംസ് ട്രോമ സെന്ററില്‍ സാഹിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുടുംബത്തെ സഹായിക്കാന്‍ പിതാവിനൊപ്പം ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സാഹില്‍, ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു.

Pellet Victim By His Side, Rahul Gandhi Targets Centre
CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം
Pellet Victim By His Side, Rahul Gandhi Targets Centre
10 കോടി പിഴ, 10 വര്‍ഷം തടവ്; മൂന്ന് മാസത്തിനകം വിധി; ചോദ്യചോര്‍ച്ച തടയാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം
Pellet Victim By His Side, Rahul Gandhi Targets Centre
പ്രതിഷേധത്തിനിടെ യുവതിയെ കടന്നുപിടിച്ച് പൊലീസുകാരന്‍; വിഡിയോ വൈറല്‍; പിന്നാലെ വിശദീകരണം
Summary

"Stop Lying": Pellet Victim By His Side, Rahul Gandhi Targets Centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul Gandhi, Amit Shah
Rahul Gandhi
Ahaana Krishna
rahul gandhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com