സഡന്‍ ബ്രേക്കിട്ടു, മുന്‍വശത്തെ ചില്ല് തകര്‍ത്ത് ബസിന്റെ അടിയിലേക്ക്; ആറു വയസുകാരിക്ക് ദാരുണാന്ത്യം

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം. സഡന്‍ ബ്രേക്കില്‍ മുന്‍വശത്തെ ചില്ല് തകര്‍ത്ത് പുറത്തേയ്ക്ക് വീണ കുട്ടി ബസിന്റെ അടിയില്‍പ്പെടുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

ബംഗളൂരു നഗരത്തിന് 50 കിലോമീറ്റര്‍ അകലെ മഗഡി നഗരത്തിലാണ് സംഭവം. കുമാര്‍- ജ്യോതി ദമ്പതികളുടെ ആറു വയസുള്ള മകള്‍ ജീവിതയാണ് മരിച്ചത്. മുത്തശ്ശിയോടൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് ബസില്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ബുധനാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം.ബസിന്റെ ഗ്ലാസിന് സമീപമുള്ള മുന്‍സീറ്റിലാണ് കുട്ടി ഇരുന്നത്. സഡന്‍ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്  പറയുന്നു. സഡന്‍ ബ്രേക്കിന്റെ ആഘാതത്തില്‍ ബസിന്റെ മുന്നിലെ ചില്ല് തകര്‍ത്ത് കുട്ടി റോഡിലേക്ക്് പതിക്കുകയായിരുന്നു. കുട്ടിയെ പിടിക്കാന്‍ മുത്തശ്ശി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. 

വിന്‍ഡ്ഷീല്‍ഡ് ഗ്ലാസ് തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ നിമിഷങ്ങള്‍ക്കകം വാഹനം നിര്‍ത്തിയെങ്കിലും അതിന് മുന്‍പ് തന്നെ കുട്ടി മുന്‍വശത്തെ ടയറിന്റെ അടിയില്‍പ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. കുട്ടി തത്ക്ഷണം മരിച്ചു. ബസ് പൊലീസ് പിടിച്ചെടുത്തു. ഗ്ലാസിന് ഗുണമേന്മ കുറവാണ് എന്ന് പൊലീസ് സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com