'പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ ബയോമെട്രിക് പരിശോധന നടത്തണം'; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടി തേടിയത്.
supreme court
സുപ്രീംകോടതി ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് വോട്ടര്‍മാരുടെ ബയോമെട്രിക്, മുഖം തിരിച്ചറിയല്‍ പരിശോധനകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടി തേടിയത്. ഇതിനായി നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. നേരിട്ട് ഹാജരായ ഉപാധ്യായ, ഇതിന് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് കോടതിയെ അറിയിച്ചു.

supreme court
'ശമ്പളം വര്‍ധിപ്പിക്കണം': നോയിഡയില്‍ തൊഴിലാളികളുടെ സമരം അക്രമാസക്തം

ആദ്യം നോട്ടീസ് അയക്കാന്‍ ബെഞ്ച് താല്‍പ്പര്യപ്പെട്ടിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനായിരുന്നു കോടതി ഉപാധ്യായയോട് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ സഹായിക്കാതിരിക്കുകയോ ധനമന്ത്രാലയം ബജറ്റ് പാസാക്കാതിരിക്കുകയോ ചെയ്താല്‍ വീണ്ടും ഞങ്ങളെ സമീപിക്കാം. എന്നാല്‍ ഈ ഘട്ടത്തില്‍ നോട്ടീസ് അയക്കേണ്ട ആവശ്യമില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇപ്പോള്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല പറയുന്നതെന്നും ഉപാധ്യായ വ്യക്തമാക്കി. ഇതോടെ വിഷയം പരിശോധിക്കാന്‍ ബെഞ്ച് ഒടുവില്‍ സമ്മതിക്കുകയായിരുന്നു.

supreme court
'വനിതാ സംവരണമല്ല, മണ്ഡലപുനര്‍നിര്‍ണയമാണ് പ്രശ്‌നം': കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കഴിയില്ല. എന്നാല്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലോ ഇത്തരമൊരു രീതി പിന്തുടരേണ്ടതുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇത് സംബന്ധിച്ച് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

Summary

Supreme Court issues notice to ECI on plea by BJP leader for biometric, facial recognition of voters before casting votes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Appeal filed before Supreme Court against Dressage team selection for Asian Games 2026
Airport Show 2026 in Dubai to spotlight biometric technologies
Aadhaar
petrol pump scanner
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com