രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

ചീഫ് ജസ്റ്റിസിനെ വ്യക്തിപരമായി അധിക്ഷേപിച്ച് കെപിസിസിയുടെ എക്സ് ഹാൻഡിലിൽ വന്ന പോസ്റ്റിൽ നടപടി
Supreme Court Notice Rahul Gandhi
Supreme Court Notice Rahul Gandhi
Updated on: 
1 min read

ന്യൂഡൽഹി: സുപ്രീം കോടതി വളപ്പിലേക്ക് മാർച്ചും പ്രതിഷേധവും നടത്തുകയും ഹർജി നൽകാനായി കൂട്ടത്തോടെ രജിസ്ട്രിയിൽ പ്രവേശിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് പാർട്ടിക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ മറുപടി തേടിയത്. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ഇത്തരം രാഷ്ട്രീയ പ്രകടനങ്ങളും മാർച്ചുകളും കർശനമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ ദിഗന്ത് മിശ്ര, ദിവ്യാൻഷ് ബിഷ്ത്, ആശിഷ് ഗോപാൽ ഗാർഗ്, ശ്വേത ഗാർഗ് എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

Supreme Court Notice Rahul Gandhi
'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

സുപ്രീം കോടതി പരിസരത്ത് അരങ്ങേറിയ സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരത്തിൽ ജുഡീഷ്യറിയെ വിരട്ടാൻ ശ്രമിക്കുന്നത് അനുവദിക്കരുതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ വാദിച്ചു. എന്നാൽ, "ആർക്കും ജുഡീഷ്യറിയെ ഭയപ്പെടുത്താൻ കഴിയില്ല" എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. "ഞങ്ങൾ ദന്തഗോപുരങ്ങളിൽ വസിക്കുന്നവരല്ല; അവർ പുറത്ത് എന്താണ് പറയുന്നതെന്നും കോടതിയിൽ എന്താണ് പറയുന്നതെന്നും ഞങ്ങൾക്ക് വ്യക്തമായി അറിയാം" എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.

Supreme Court Notice Rahul Gandhi
'മതം മാറിയാല്‍ പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഒക്ടോബർ 12-ന് പ്രതിപക്ഷ നേതാക്കൾ സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിന് പിന്നാലെ, ചീഫ് ജസ്റ്റിസിനെ വ്യക്തിപരമായി അധിക്ഷേപിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വന്ന പോസ്റ്റിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഈ ഘട്ടത്തിൽ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റ് ആവശ്യങ്ങളിൽ എതിർകക്ഷികൾ നിലപാട് വ്യക്തമാക്കട്ടെയെന്നും അവരുടെ മറുപടി പരിശോധിച്ച ശേഷം തുടർനടപടികൾ ആലോചിക്കാമെന്നും ബെഞ്ച് അറിയിച്ചു.

Supreme Court Notice Rahul Gandhi
ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍: സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍
Summary

കേന്ദ്ര സർക്കാരിന് പുറമെ കോൺഗ്രസ് പാർട്ടി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെപിസിസി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരാണ് ഹർജിയിലെ പ്രധാന എതിർകക്ഷികൾ. ഹർജി വിശദമായ വാദത്തിനായി മാറ്റി.

Summary

A Supreme Court bench headed by Chief Justice of India Surya Kant issued notices to the Congress party, Leader of Opposition Rahul Gandhi, and several INDIA bloc leaders on a plea filed by advocates seeking guidelines to regulate political demonstrations and processions within court premises

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com