'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

കുറ്റകൃത്യങ്ങൾ തടയുന്നതിലാണ് പൊലീസിന്റെ മിടുക്ക്, സംഭവിച്ചതിന് ശേഷം അന്വേഷിച്ചിട്ട് കാര്യമില്ല
സുപ്രീം കോടതി
സുപ്രീംകോടതി File
Edited By:
Updated on: 
1 min read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ തുടർച്ചയായ ലൈംഗികാതിക്രമങ്ങളിൽ ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷമായ വിമർശനം. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്താൻ മടിക്കാത്ത സാമൂഹ്യവിരുദ്ധരുടെ മനസ്സിൽ നിയമത്തെയും പൊലീസിനെയും കുറിച്ച് ഭയം സൃഷ്ടിക്കാൻ കഴിയണമെന്ന് ഡൽഹി പൊലീസിനോട് കോടതി പറഞ്ഞു. ഇനി എന്തെങ്കിലും അതിക്രമം നടത്തിയാൽ തങ്ങൾ തീർന്നുപോകും ("അബ് കുച്ച് കിയാ തോ മർ ജായേംഗേ") എന്ന ഭയം ക്രിമിനലുകളുടെ ഉള്ളിൽ ജനിപ്പിക്കാൻ പൊലീസിന് സാധിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി
'നിർഭയ സംഭവത്തെ ഓർമ്മിപ്പിക്കുന്നു': ഡൽഹിയിലെ ബലാത്സംഗ പരമ്പരകളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ട ഞെട്ടിക്കുന്ന ബലാത്സംഗക്കേസുകളിൽ സ്വമേധയാ എടുത്ത നടപടികളിലാണ് സുപ്രീം കോടതി ബെഞ്ചിന്റെ കർശന നിരീക്ഷണങ്ങൾ. ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവവും, തെക്കൻ ഡൽഹിയിലെ പ്രമുഖ പെൺകുട്ടികളുടെ കോളേജിന് കേവലം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള പാർക്കിൽ യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവവും പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമർശനം.

ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ക്രിമിനലുകളെക്കുറിച്ച് നാട്ടുകാർ നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും എന്തുകൊണ്ട് മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്ന് ബെഞ്ച് ചോദിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും കുറവുകളും ക്രിമിനലുകൾക്ക് കുറ്റകൃത്യം ചെയ്യാനുള്ള സൗകര്യമായി മാറരുത്. ഒരു കുറ്റകൃത്യം നടന്നുകഴിഞ്ഞ ശേഷം പൊലീസ് എന്ത് നടപടി സ്വീകരിക്കുന്നു എന്നതിലല്ല, മറിച്ച് ആ കുറ്റകൃത്യം നടക്കാതിരിക്കാൻ എന്ത് മുൻകരുതൽ നടപടിയെടുക്കുന്നു എന്നതിലാണ് പൊലീസിങ്ങിന്റെ വിജയം കുടികൊള്ളുന്നതെന്ന് കോടതി വ്യക്തമാക്കി

ഡൽഹിയിലെ പല പ്രദേശങ്ങളിലും സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്ന പൊതുവികാരം ജനങ്ങൾക്കിടയിലുണ്ട്. ഈ അരക്ഷിതാവസ്ഥ ആശങ്കാജനകമാണ്. തലസ്ഥാന നഗരിയിലെ ഓരോ സ്ത്രീക്കും തങ്ങൾ സുരക്ഷിതരാണെന്ന ആത്മവിശ്വാസം നൽകാൻ സംവിധാനങ്ങൾക്ക് സാധിക്കണം. അതിക്രമങ്ങൾ നടത്താൻ തയ്യാറെടുക്കുന്ന സാമൂഹ്യവിരുദ്ധരിലേക്ക് ഭയം തുളച്ചുകയറുന്ന വിധത്തിലുള്ള കർശനമായ പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Summary

In an uncompromising rebuke aimed at the deteriorating law and order apparatus in the national capital, the Supreme Court directed the Delhi Police to strike dread and fear into the minds of anti-social elements prone to committing sexual violence against women

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com