തീപ്പൊള്ളലേറ്റത് ഭേദമായാലും വാക്കുകള്‍ കൊണ്ടുള്ള മുറിവുണങ്ങില്ല: സുപ്രീംകോടതി

വിദ്വേഷപ്രസംഗം നമ്മളെ എവിടേക്കും നയിക്കില്ലെന്നും ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് കെ വി വിശ്വനാഥന്‍ പറഞ്ഞു. കലാപാഹ്വാനം എല്ലായ്‌പ്പോഴും നേരിട്ടാകണമെന്നില്ല. വാക്കുകളിലൂടെയും അതുണ്ടാകാമെന്നും കോടതി പറഞ്ഞു
Wazahat Khan
വജാഹത്ത് ഖാന്‍ /Wazahat Khanfile
Updated on
1 min read

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ ശര്‍മിഷ്ഠ പനോളിക്കെതിരെ പരാതി നല്‍കിയ വജാഹത്ത് ഖാനെതിരായ കേസുകളിലെ നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രീംകോടതി. പശ്ചിമബംഗാളില്‍ ഫയല്‍ ചെയ്ത കേസില്‍ ഖാന്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്. മറ്റു സംസ്ഥാനങ്ങളിലെ കേസുകളില്‍ ഖാനെ അറസ്റ്റു ചെയ്യുന്നതിലാണ് കോടതിയുടെ ഇടപെടല്‍. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് ശര്‍മിഷ്ഠ പനോളി അറസ്റ്റിലായത്.

Wazahat Khan
ജൂലൈ 9ന് പൊതുപണിമുടക്ക്; പിന്തുണ പ്രഖ്യാപിച്ച് ഇടതു സംഘടനകൾ

ശര്‍മിഷ്ഠക്കെതിരെ പരാതി നല്‍കിയതിന് ശേഷം തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ ആളുകള്‍ പരാതി നല്‍കിയെന്നും എഫ്‌ഐആറുകള്‍ ഒന്നിപ്പിക്കണമെന്നും അറസ്റ്റ് തടയണമെന്നുമാവശ്യപ്പെട്ട് ഖാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ശര്‍മിഷ്ഠ പനോളി ഹിന്ദു മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും പൊതുജനങ്ങളില്‍ അശാന്തി വളര്‍ത്താനും ഉദ്ദേശിച്ചുകൊണ്ട് ഹിന്ദുമത ദേവതകള്‍ക്കെതിരെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് വജാഹത്ത് ഖാന്‍ പറഞ്ഞത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വജാഹത്ത് ഖാനെതിരായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Wazahat Khan
'അത് ബിജെപിയില്‍ ചേരും എന്നതിന്റെ സൂചനയല്ല'; മോദിയെ പ്രശംസിച്ചതില്‍ വിശദീകരണവുമായി തരൂര്‍

എന്നാല്‍ വജാഹത്ത് ഖാന്റെ പരാമശങ്ങള്‍ പരിശോധിച്ച ബെഞ്ച് ഇതിനൊന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണമുണ്ടാവില്ലെന്ന് വ്യക്തമാക്കി. തീപ്പൊള്ളലേറ്റത് ഭേദമായാലും വാക്കുകള്‍കൊണ്ടുള്ള മുറിവുണങ്ങില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വിദ്വേഷപ്രസംഗം നമ്മളെ എവിടേക്കും നയിക്കില്ലെന്നും ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് കെ വി വിശ്വനാഥന്‍ പറഞ്ഞു. കലാപാഹ്വാനം എല്ലായ്‌പ്പോഴും നേരിട്ടാകണമെന്നില്ല. വാക്കുകളിലൂടെയും അതുണ്ടാകാമെന്നും കോടതി പറഞ്ഞു.

Wazahat Khan
ആരാണ് ശര്‍മിഷ്ഠ പനോളി? എന്താണ് ജയിലിലടക്കാന്‍ കാരണമായ ആ വിവാദ പ്രസ്താവന

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് ശര്‍മിഷ്ഠയെ ബംഗാള്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വജാഹത്ത് ഖാനായിരുന്നു ശര്‍മിഷ്ഠയ്‌ക്കെതിരെ പരാതി നല്‍കിയത്. ശര്‍മിഷ്ഠയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

Summary

The Supreme Court on Monday (June 23) stayed the arrest of Wazahat Khan, the man whose complaint led to the arrest of influencer Sharmistha Panoli, in the FIRs registered in states other than West Bengal in relation to his social media posts for allegedly hurting religious sentiments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com