കോവിഡ് വ്യാപനം; സുപ്രീം കോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക്

കോവിഡ് വ്യാപനം; സുപ്രീം കോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സുപ്രീം കോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാഴ്ചത്തേക്ക് പരമോന്നത കോടതിയുടെ പ്രവർത്തനങ്ങൾ വെർച്വലായിരിക്കും. 

ഒരിടവേളയ്ക്ക് ശേഷം സുപ്രീം കോടതിയുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നു. അതിനിടെയാണ് ഒമൈക്രോൺ വ്യാപനം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി നടപടികൾ വെർച്വൽ‌ സംവിധാനത്തിലേക്ക് മാറ്റാനുള്ള തീരുമാനം വന്നിരിക്കുന്നത്. 

രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതി​ഗതികൾ വിലയിരുത്തിയ ശേഷം വെർച്വൽ സംവിധാനം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com