പതഞ്ജലി പരസ്യ വിവാദ കേസ്: വിശദമായ മാപ്പപേക്ഷ നല്‍കി ബാബ രാംദേവ്, കേസ് നാളെ സുപ്രീംകോടതിയില്‍

കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു
BABA RAMDEV
ബാബ രാംദേവ്ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: പതഞ്ജലി പരസ്യ വിവാദ കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും. കേസ് നാളെ പരിഗണിക്കാനിരിക്കെ ബാബ രാംദേവ് കോടതിയില്‍ വിശദമായ മാപ്പപേക്ഷ സമര്‍പ്പിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കുമെതിരെ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരുവര്‍ക്കുമെതിരായ കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു. ഈകേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം.

BABA RAMDEV
മദ്യനയക്കേസില്‍ കെജരിവാളിന് തിരിച്ചടി; ഗൂഢാലോചനയ്ക്ക് തെളിവെന്ന് ഹൈക്കോടതി

കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികള്‍ സമര്‍പ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വിശദമായ മാപ്പ് അപേക്ഷ സുപ്രീം കോടതിയില്‍ നല്‍കിയത്. കേസ് പരിഗണിച്ചപ്പോള്‍ മാപ്പ് അപേക്ഷിച്ചിരുന്നു. തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി വിമര്‍ശിച്ചു. കടുത്ത ഭാഷയിലാണ് ബാബാം രാംദേവിനെ കോടതി വിമര്‍ശിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നല്‍കിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pocso case
POCSO case against Sports Council coach
Baba Ramdev
APM Muhammed Hanish
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com