നൃത്തച്ചുവടുമായി ഷാരൂഖ്; ബച്ചന്‍, സല്‍മാന്‍ ഉള്‍പ്പടെ വന്‍ താരനിര; അദാനി, രാഹുല്‍ ഗാന്ധി, മോഹന്‍ ഭഗവത്, പിയൂഷ് ഗോയല്‍....; രേവതി സുലെയുടെ 'ആഡംബര വിവാഹം'

രണ്ടുദിവസം നീണ്ടുനിന്ന ചടങ്ങില്‍ രാഷ്ട്രീയ നേതാക്കള്‍ ബോളിവുഡ് താരങ്ങള്‍, വ്യവസായികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Supriya Sule's daughter Revati's star-studded wedding celebrations
രേവതി സുലെയുടെ വിവാഹ ചടങ്ങിനെത്തിയ നടന്‍ ഷാരൂഖ്
Edited By:
Updated on
2 min read

മുംബൈ: എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയുടെ മകള്‍ രേവതി സുലെ വിവാഹിതയായി. സാരംഗ് ലഖാനിയാണ് വരന്‍. രണ്ടുദിവസം നീണ്ടുനിന്ന ചടങ്ങില്‍ രാഷ്ട്രീയ നേതാക്കള്‍ ബോളിവുഡ് താരങ്ങള്‍, വ്യവസായികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഈ ആഡംബര വിവാഹം. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, ഭാര്യ പ്രീതി അദാനി എന്നിവരുള്‍പ്പെടെ ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ ചടങ്ങിനെത്തി ചലച്ചിത്ര ലോകത്തുനിന്ന് അമിതാഭ് ബച്ചന്‍, ഭാര്യ ജയ ബച്ചന്‍, മകള്‍ ശ്വേത ബച്ചന്‍, ഷാരൂഖ് ഖാന്‍, ജാക്കി ഷെറോഫ്, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, രവി കിഷന്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

Supriya Sule's daughter Revati's star-studded wedding celebrations
370ാം വകുപ്പ് റദ്ദാക്കിയത് പുനഃപ്പരിശോധിക്കും; പ്രസ്താവനയിൽ വെട്ടിലായി ദിഗ്‌വിജയ് സിങ്; വിവാദം

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍, എന്‍സിപി നേതാവ് രോഹിത് പവാര്‍, കേന്ദ്രമന്ത്രി രാംദാസ് അത്തെവാലെ, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും വിവാഹത്തിനായി എത്തി.

രേവതി സുലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയാണ്. ഭര്‍ത്താവ് സാരംഗ് ലഖാനി കൊളംബിയ ബിസിനസ് സ്‌കൂളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാഗ്പൂര്‍ സ്വദേശിയായ വ്യവസായിയും രാഷ്ട്രീയ നേതാവുമായ അരുണ്‍ ലഖാനിയുടെ മകനാണ് സാരംഗ്. വിവാഹത്തോടനുബന്ധിച്ച് ഷാരൂഖ് ഖാന്‍ നൃത്തച്ചുവടുകള്‍ വച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വൈറളായി. തന്റെ പ്രശസ്തമായ 'കുച്ച് കുച്ച് ഹോത്താ ഹേ' എന്ന ചിത്രത്തിലെ 'കോയി മില്‍ ഗയ' എന്ന ഗാനത്തിനാണ് ഷാരുഖ് ചുവടുകള്‍ വച്ചത്. പുതിയ ഹെയര്‍ സ്റ്റൈലിലാണ് ഷാരുഖ് എത്തിയത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.

Summary

NCP MP Supriya Sule's Daughter Gets Married, Rahul Gandhi, Devendra Fadnavis Attend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
exalogic, veena
Deool band 2, Shahrukh Khan
Gautam Adani
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com