മഹിളാ കോൺ​ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേബ് പാർട്ടി വിട്ടു

കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിക്ക് രാജിക്കത്ത് നൽകി
സുഷ്മിത ദേബ് / ചിത്രം ഫെയ്‌സ്ബുക്ക്‌
സുഷ്മിത ദേബ് / ചിത്രം ഫെയ്‌സ്ബുക്ക്‌
Updated on
1 min read

ന്യൂഡൽഹി: അഖിലേന്ത്യാ മഹിളാ കോൺ​ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേബ് പാർട്ടി വിട്ടു.  കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിക്ക് രാജിക്കത്ത് നൽകി. മുൻ കേന്ദ്രമന്ത്രി സന്തോഷ് മോഹൻ ദേബിന്റെ മകളാണ്. 

അസമിലെ സിൽചാറിൽ നിന്നുള്ള മുൻ എംപിയാണ്. പിതാവ് സന്തോഷ് മോഹൻ ​ദേബ് ഏഴ് തവണ പാർലമെന്റിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.

 ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേബ് ട്വിറ്ററിൽ കുറിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com