കോടതിയില്‍ നാടകീയ രംഗങ്ങള്‍, പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍

ഡല്‍ഹി തീസ് ഹസാരെ കോടതിയില്‍ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാള്‍ പൊട്ടിക്കരഞ്ഞു.
swati maliwal
സ്വാതി മലിവാള്‍പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: സ്വാതി മലിവാള്‍ എംപിയെ മര്‍ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയരംഗങ്ങള്‍. ഡല്‍ഹി തീസ് ഹസാരെ കോടതിയില്‍ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാള്‍ പൊട്ടിക്കരഞ്ഞു. സ്വയം പരിക്കുകള്‍ ഉണ്ടാക്കുകയാണ് സ്വാതി മലിവാള്‍ ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എന്‍ ഹരിഹരന്‍ വാദിച്ച സമയത്താണ് വികാരാധീനയായത്.

swati maliwal
ഗോവയില്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്

സ്വാതിയെ അപകീര്‍ത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് അഭിഭാഷകന്‍ അറിയിച്ചതെങ്കിലും അവര്‍ പൊട്ടിക്കരയുകയായിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടില്‍ സിസിടിവി ഇല്ലാത്ത ഡ്രോയിങ് റൂം മനഃപൂര്‍വം സ്വാതി തെരഞ്ഞെടുക്കുകയായിരുന്നെന്നും ആസൂത്രിതമായ ആരോപണങ്ങളാണ് സ്വാതി ഉന്നയിച്ചതെന്നും ബിഭവിന്റെ അഭിഭാഷകന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. രണ്ടാമത്തെ അപേക്ഷയാണ് ഇന്നു പരിഗണിക്കുന്നത്. അതിനിടെ കനത്തചൂടില്‍ കോടതിക്കുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണതും ആശങ്കക്കിടയാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aishe Ghosh
Delhi High Court
Five-year legal battle: Wife tears up divorce papers and hugs husband, dramatic scenes in court
CJI Surya Kant's London lecture
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com