തമിഴ്‌നാടും പുതുച്ചേരിയും പോളിങ് ബൂത്തില്‍; രജനികാന്തും കമല്‍ഹാസനും വോട്ട് രേഖപ്പെടുത്തി 

മക്കളായ ശ്രുതിക്കും അക്ഷര ഹസനുമൊപ്പം എത്തിയാണ് ചെന്നൈയിലെ തെയ്‌നാംപട്ടിയില്‍ കമല്‍ഹാസന്‍ വോട്ട് രേഖപ്പെടുത്തിയത്
കമല്‍ഹാസനും രജനികാന്തും വോട്ട് രേഖപ്പെടുത്തി/ഫോട്ടോ: എഎന്‍ഐ
കമല്‍ഹാസനും രജനികാന്തും വോട്ട് രേഖപ്പെടുത്തി/ഫോട്ടോ: എഎന്‍ഐ
Updated on
1 min read

ചെന്നൈ: കേരളത്തിനൊപ്പം പുതുച്ചേരിയും തമിഴ്‌നാടും പോളിങ് ബൂത്തില്‍. തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. 

മക്കള്‍ നീതിമയ്യം പാര്‍ട്ടി തലവന്‍ കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. മക്കളായ ശ്രുതിക്കും അക്ഷര ഹസനുമൊപ്പം എത്തിയാണ് ചെന്നൈയിലെ തെയ്‌നാംപട്ടിയില്‍ കമല്‍ഹാസന്‍ വോട്ട് രേഖപ്പെടുത്തിയത്. 

തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ലാ മാരിസ് ബൂട്ടിലാണ് രജനികാന്ത് വോട്ട് രേഖപ്പെടുത്തിയത്. 10 വര്‍ഷം നീണ്ട ഭരണ നേട്ടങ്ങള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണ വിരുദ്ധ വികാരം വോട്ടായി മാറുമെന്ന കണക്കു കൂട്ടലിലാണ് ഡിഎംകെ സഖ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com