മരണത്തിന് കാരണമായേക്കാം; ആല്‍മണ്ട് കിറ്റ് കഫ് സിറപ്പ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ബിഹാറില്‍ നിര്‍മിച്ച സിറപ്പില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഈതലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
Tamil Nadu bans Almond Kit cough syrup due to toxic ethylene glycol
Tamil Nadu bans Almond Kit cough syrup due to toxic ethylene glycolfile
Updated on
1 min read

ചെന്നൈ: വിഷാംശം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന്റെ നിര്‍മാണവും വിതരണവും ഉപയോഗവും നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ശാസ്ത്രീയ പരിശോധനയില്‍ ഉയര്‍ന്ന വിഷാംശമുള്ള ഈതലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Tamil Nadu bans Almond Kit cough syrup due to toxic ethylene glycol
ഓഫീസ് മുറിയില്‍ യൂണിഫോമില്‍ സ്ത്രീകളുമായി 'രതിലീലകള്‍'; കര്‍ണാടക ഡിജിപിയുടെ ദൃശ്യങ്ങള്‍ വൈറല്‍

ബിഹാറില്‍ നിര്‍മിച്ച സിറപ്പില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഈതലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഈ മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്‌കം, ശ്വാസകോശം എന്നിവയ്ക്ക് തകരാറുണ്ടാക്കുകയും ചില ഘട്ടങ്ങളില്‍ മരണത്തിനുപോലും കാരണമായേക്കാമെന്നും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

Tamil Nadu bans Almond Kit cough syrup due to toxic ethylene glycol
'ഞങ്ങളുടെ അയല്‍പക്കത്ത് ഭീകരത വളര്‍ത്താന്‍ സഹായിക്കരുത്'; പോളണ്ടിന് മുന്നറിയിപ്പുമായി ഇന്ത്യ

ആല്‍മണ്ട് കിറ്റ് സിറപ്പിന്റെ വില്‍പ്പന ഉടനടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മരുന്ന് കൈവശമുള്ളവര്‍ അവ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനായി അധികൃതരെ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനോ, വിശദീകരണം ലഭ്യമാക്കുന്നതിനോ 94458 65400 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടാനും ഡയറക്ടറേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. അടുത്തിടെയായി വിഷമയമുള്ള കഫ് സിറപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ രാജ്യത്ത് കുട്ടികള്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.

Summary

Tamil Nadu bans Almond Kit cough syrup due to toxic ethylene glycol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com