മോദിയെ കണ്ട് വിജയ്; 'ജനനായക'നായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതിന് ശേഷം വിജയിയുടെ ആദ്യ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനമാണിത്.
Tamil Nadu Chief Minister Joseph Vijay meets Prime Minister
പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്X/Twitter
Updated on
1 min read

ന്യൂഡല്‍ഹി : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മേക്കേദാട്ടു അണക്കെട്ട് പദ്ധതി, തമിഴ്നാട് മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ്, തമിഴ് തായി വാഴ്ത്ത് പാട്ടുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായി. മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതിന് ശേഷം വിജയിയുടെ ആദ്യ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനമാണിത്.

Tamil Nadu Chief Minister Joseph Vijay meets Prime Minister
വാര്‍ത്താസമ്മേളനത്തിലെ കളിതമാശ; പൊലീസ് ഓഫീസറെ പിരിച്ചുവിട്ട് വിജയ്? എക്‌സില്‍ ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു

പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കര്‍ണാടകയിലെ മേക്കേദാട്ടു അണക്കെട്ട് പദ്ധതിയോടുള്ള ശക്തമായ എതിര്‍പ്പ് വിജയ് രേഖപ്പെടുത്തി. കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു അണക്കെട്ടിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്തുമെന്ന കര്‍ണാടകയുടെ പ്രഖ്യാപനം കാവേരി ജല തര്‍ക്ക ട്രിബ്യൂണലിന്റെ അന്തിമ വിധിക്കും സുപ്രീംകോടതി ഉത്തരവിനും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി വിജയ് ചൂണ്ടിക്കാട്ടി. തമിഴ്‌നാടിന്റെ ജലാവകാശങ്ങളെ ബാധിക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ അനുവദിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tamil Nadu Chief Minister Joseph Vijay meets Prime Minister
ഇഡിയെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പാളയത്ത് വന്‍ പൊലീസ് സന്നാഹം

സംസ്ഥാന സര്‍ക്കാര്‍ പരിപാടികളുടെ ആരംഭത്തില്‍ തമിഴ് തായി വാഴ്ത്ത് ആലപിക്കാനുള്ള അനുമതി നിഷേധിച്ചതും വിജയ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും അഭിമാനചിഹ്നമായ ഈ ഗാനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുന്നതിനായി വ്യക്തമായ നിര്‍ദ്ദേശം കേന്ദ്രം നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.

Tamil Nadu Chief Minister Joseph Vijay meets Prime Minister
'എനിക്കവളെ ഇഷ്ടമല്ല', ഭാര്യയെ മനുഷ്യക്കടത്ത് സംഘത്തിന് വിറ്റത് 50,000 രൂപയ്ക്ക്; ഭര്‍ത്താവടക്കം 7പേര്‍ പിടിയില്‍

തമിഴ്‌നാട് മത്സ്യത്തൊഴിലാളികളുടെ അറസ്റ്റും കൂടിക്കാഴ്ചയില്‍ വിജയ് ഉന്നയിച്ചു. ശ്രീലങ്കന്‍ നാവികസേനയുടെ നടപടികളില്‍ തുടര്‍ച്ചയായി തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ പിടിയിലാകുന്ന സാഹചര്യം ആശങ്കജനകമാണെന്ന് വിജയ് വ്യക്തമാക്കി.

അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെയും പിടിച്ചെടുത്ത ബോട്ടുകളെയും ഉടന്‍ മോചിപ്പിക്കാന്‍ ശക്തമായ നയതന്ത്ര ഇടപെടല്‍ വേണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സമുദ്രാതിര്‍ത്തി വിഷയങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Summary

Tamil Nadu Chief Minister Joseph Vijay meets Prime Minister; Tamil Thai Vazhthu and arrest of fishermen discussed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com