തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് 5 വർഷത്തെ പ്രായപരിധി ഇളവ്

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി മുഖ്യമന്ത്രി വിജയ്‌യുടെ പ്രഖ്യാപനം
Vijay
Tamil Nadu CM Joseph Vijay
Edited By:
Updated on: 
1 min read

ചെന്നൈ: തമിഴ്‌നാട്ടിൽ വിവിധ സർക്കാർ തസ്തികകളിലേക്കുള്ള മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകി ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് അനുവദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിട്ടു. വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ദീർഘനാളായുള്ള നിവേദനങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് നടപടിയെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പുതിയ ഇളവ് അടുത്ത അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും. നിലവിൽ ഓരോ വിഭാഗത്തിനും അനുവദിച്ചിട്ടുള്ള ഉയർന്ന പ്രായപരിധിക്ക് പുറമെയായിരിക്കും അധികമായി ഈ അഞ്ച് വർഷത്തെ ആനുകൂല്യം ലഭിക്കുക

സംസ്ഥാനത്തെ ഉന്നത തസ്തികകളായ ഗ്രൂപ്പ് I സർവീസുകളിൽ ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കുള്ള ഉയർന്ന പ്രായപരിധി നിലവിലെ 32 വയസ്സിൽനിന്ന് 37 വയസ്സായി ഉയരും. വിവിധ സംവരണ വിഭാഗക്കാർക്ക് നിലവിലുള്ള 37 വയസ്സെന്ന പരിധി 42 വയസ്സായും പുതുക്കി നിശ്ചയിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ജനറൽ ഉദ്യോഗാർത്ഥികളുടെ പരിധി 42-ൽ നിന്ന് 47 ആയും, സംവരണ വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് 47-ൽ നിന്ന് 52 വയസ്സായും ഉയരും.

ഗ്രൂപ്പ് II, IIA സർവീസുകളിൽ നിലവിൽ സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. അതേസമയം ജനറൽ കാറ്റഗറി ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 30 വയസ്സിൽനിന്ന് 35 ആയി ഉയർത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാരായ ജനറൽ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി 40 വയസ്സിൽനിന്ന് 45 ആയി ഉയരും.

വ്യത്യസ്ത തസ്തികകളിലും സാമൂഹിക വിഭാഗങ്ങളിലും ഇളവ് എങ്ങനെ പ്രതിഫലിക്കുമെന്നതിന്റെ സൂചനയായാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. സമാനമായ മാനദണ്ഡങ്ങൾ സംസ്ഥാനത്തെ മറ്റ് ഗ്രൂപ്പ് സർവീസുകൾക്കും വിഭാഗങ്ങൾക്കും ബാധകമാകും. മുഖ്യമന്ത്രിയുടെ ഈ തീരുമാനം തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് സർക്കാർ ജോലി ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.

Summary

Tamil Nadu Chief Minister C. Joseph Vijay on Friday announced a substantial five-year age relaxation for government job aspirants appearing for competitive examinations, with the benefit remaining valid for five years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER