അജയ്യനായി സ്റ്റാലിന്‍; എതിരില്ലാതെ രണ്ടാമതും ഡിഎംകെ തലപ്പത്ത്

ഞായറാഴ്ച ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി കൗണ്‍സില്‍ യോഗമാണ് എതിരില്ലാതെ സ്റ്റാലിനെ തെരഞ്ഞെടുത്തത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ചെന്നൈ: ഡിഎംകെ ആധ്യക്ഷനായി മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീണ്ടും തെരഞ്ഞെടുത്തു. ഞായറാഴ്ച ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി കൗണ്‍സില്‍ യോഗമാണ് എതിരില്ലാതെ സ്റ്റാലിനെ തെരഞ്ഞെടുത്തത്. 

എംപി കനിമൊഴിയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി പിതാവും ഡിഎംകെ മുന്‍ അധ്യക്ഷനുമായ എം കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ എത്തിയ സ്റ്റാലിന്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കരുണാനിധിയുടെ മറീനയിലെ സ്മാരകവും സ്റ്റാലിന്‍ സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ മരണത്തതുടര്‍ന്ന് 2018 ഓഗസ്റ്റ് 28നാണ് സ്റ്റാലിന്‍ ഡിഎംകെയുടെ അധ്യക്ഷനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com