കൂട്ടുകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞു; 14കാരന്റെ തല ഡസ്കിലിടിച്ച് പല്ല് തെറിപ്പിച്ചു; അധ്യാപകനെതിരെ പരാതി 

ദേഷ്യത്തിൽ കുട്ടിയുടെ തല ഡസ്കിലടിക്കുകയായിരുന്നു ഹിന്ദി അധ്യാപകനായ കമലേഷ് വൈഷ്ണവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ജയ്പൂർ: കൂട്ടുകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞതിന് അധ്യാപകൻ വിദ്യാർത്ഥിയുടെ തല ഡസ്കിലിടിച്ച് പല്ല് തെറിപ്പിച്ചെന്ന് പരാതി. രാജസ്ഥാനിലെ ഉദയ്പൂരിലെ ഒരു പ്രൈവറ്റ് സ്കൂൾ അധ്യാപകനെതിരെയാണ് പരാതി. സാംയക് എന്ന 14കാരന്റെ മാതാപിതാക്കളാണ് അധ്യാപകനും സ്കൂൾ അധികൃതർക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. 

ക്ലാസിലെ മറ്റൊരു കുട്ടിയോട് ചോദിച്ച ചോദ്യത്തിന് സാംയക് ഉത്തരം നൽകിയതിന്റെ ദേഷ്യത്തിലാണ് ഹിന്ദി അധ്യാപകനായ കമലേഷ് വൈഷ്ണവ് കുട്ടിയെ ഉപദ്രവച്ചത്. കുട്ടിയുടെ തല ഡസ്കിലടിക്കുകയായിരുന്നു അധ്യാപകൻ. ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ മുൻവശത്തെ പല്ല് ഒടിഞ്ഞു. അധ്യാപകനോ സ്കൂൾ അധികൃതരോ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുകയോ മാതാപിതാക്കളെ വിവരമറിയിക്കുകയോ ചെയ്തില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. 

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com