അയൽവാസി 3 വയസുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി; മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് ലൈം​ഗികമായി പീഡിപ്പിച്ചു;  കൗമാരക്കാരന്‍ കസ്റ്റഡിയിൽ

13കാരൻ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്​ ബലാത്സംഗം ചെയ്​തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്നൗ: യുപുയിലെ കാൻപൂരിൽ 13കാരൻ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്​ ബലാത്സംഗം ചെയ്​തതായി പരാതി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ്​ കേസ് രജിസ്റ്റർ ചെയ്തു. ​മൂന്നുവയസുകാരിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ഞായറാഴ്ചയാണ്​ കേസിനാസ്പദമായ സംഭവം.

അയൽവാസിയായ 13കാരൻ വൈകുന്നേരം കുട്ടിയെ പ്രലോഭിപ്പിച്ച്​ വീട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോയ  ശേഷം മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിക്കുകയം അതിന് ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിന് പിന്നാലെ അവശയായ കുട്ടിയുടെ വീടിന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നെന്ന് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തുടർന്ന്​ കുട്ടിയെ സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും വീട്ടിലേക്ക്​ തിരിച്ചുകൊണ്ടുവരികയും ചെയ്​തു. എന്നാൽ രാത്രിയോടെ ആരോഗ്യനില മോശമായതിനെ തുടർന്ന്​ ലാല ലജ്​പത്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ്​ രജിസ്റ്റർ ചെയ്​തതായും 13കാരനെ കസ്റ്റഡിയിലെടുത്തതായും ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ്​ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

After WhatsApp, Centre Sends Notices To Telegram, Signal Over Usernames
pharmacy
Manish Tewari
kc venugopal mp
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com