അച്ഛന്റെ ഫോണില്‍ ആപ്പ് ഡൗലോഡ് ചെയ്യാന്‍ പറഞ്ഞു, മകന്‍ അനുസരിച്ചു; ഞൊടിയിടയില്‍ നഷ്ടപ്പെട്ടത് ഒന്‍പത് ലക്ഷത്തോളം രൂപ  

അച്ഛന്റെ ക്രെഡിറ്റ് ട്രാന്‍സാക്ഷന്‍ പരിധി ഉയര്‍ത്താനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് വിളിച്ച വ്യക്തി പറഞ്ഞത്
അച്ഛന്റെ ഫോണില്‍ ആപ്പ് ഡൗലോഡ് ചെയ്യാന്‍ പറഞ്ഞു, മകന്‍ അനുസരിച്ചു; ഞൊടിയിടയില്‍ നഷ്ടപ്പെട്ടത് ഒന്‍പത് ലക്ഷത്തോളം രൂപ  
Updated on
1 min read

നാഗ്പൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി നാഗ്പൂര്‍ സ്വദേശിക്ക് ഒന്‍പത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. അശോക് മന്‍വാതെ എന്നയാള്‍ക്കാണ് പണം നഷ്ടമായത്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ മകനെ ഫോണില്‍ വിളിച്ച് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. 

ഫോണ്‍ മകന്‍ ഉപയോഗിക്കുന്നതിനിടയിലാണ് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നതെന്ന് അശോക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 15കാരനായ മകന്‍ ഫോണെടുത്തപ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന കമ്പനിയില്‍ നിന്നാണ് വിളിക്കുന്നതെന്ന് അറിയിച്ചു. അച്ഛന്റെ ക്രെഡിറ്റ് ട്രാന്‍സാക്ഷന്‍ പരിധി ഉയര്‍ത്താനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് വിളിച്ച വ്യക്തി പറഞ്ഞത്. മകന്‍ ഇതനുസരിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതും അക്കൗണ്ടില്‍ നിന്ന് 8.95 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അശോക് പരാതിപ്പെട്ടു. 

പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com