വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിച്ച പതിനാറുകാരി മരിച്ചു; ഭര്‍ത്താവും പിതാവും അറസ്റ്റില്‍

പ്രസവവേദന അനുഭവപ്പെട്ട പെണ്‍കുട്ടി വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കട്ടെയെന്ന് വീട്ടുകാര്‍ തീരമാനിച്ചതോടെയാണ് കാര്യം കൈവിട്ടുപോയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഗുവഹാത്തി:  ഗര്‍ഭിണിയായ പതിനാറുകാരി മരിച്ചു. അസമിലെ ബോംഗൈഗാവ് ജില്ലയിലാണ് ആശുപത്രിയിലെത്തിക്കുന്നതിനിടെ ഗര്‍ഭിണി മരിച്ചത്.

പ്രസവവേദന അനുഭവപ്പെട്ട പെണ്‍കുട്ടി വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കട്ടെയെന്ന് വീട്ടുകാര്‍ തീരമാനിച്ചതോടെയാണ് കാര്യം കൈവിട്ടുപോയത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു.

ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പതിനാറുകാരി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. രക്തസ്രാവം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ മരണകാരണം വ്യക്തമാകുയുളളുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com