പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാന്‍ ആയില്ല?, തേജസ് ദുരന്തത്തില്‍ അന്വേഷണം; നമാംശിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനം 'തേജസ്' ദുബൈ എയര്‍ഷോയിലെ വ്യോമാഭ്യാസത്തിനിടെ തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടാന്‍ കാരണമായ അപകടത്തില്‍ അന്വേഷണം ആരംഭിച്ച് വ്യോമസേന. ദുബൈ ഏവിയേഷന്‍ അതോറിറ്റിയുമായി ചേര്‍ന്നാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. പൈലറ്റ് നമാംശിന്‍റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
70 ശതമാനവും ഇന്ത്യന്‍ നിര്‍മിതമായ തേജസ് വിമാനം തകരാനിടയായ സാഹചര്യം വിശദമായി വ്യോമസേന പരിശോധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടം ഉണ്ടായപ്പോള്‍ എന്തുകൊണ്ടാണ് പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാന്‍ സാധിക്കാതിരുന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണു ദുബൈയില്‍ നടന്നത്. കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ രാജ്യസ്ഥാനില്‍ വച്ചും തേജസ് വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. ജയ്‌സല്‍മേറില്‍ വച്ചുണ്ടായ അപകടത്തില്‍ നിന്നും പൈലറ്റ് ഇജക്ട് ചെയ്തു രക്ഷപ്പെട്ടിരുന്നു.
ദുബൈ എയര്‍ ഷോയുടെ അവസാന ദിനമായ ഇന്നലെ ഉച്ചയോടെ നടന്ന തേജസിന്റെ പ്രകടനത്തിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു. മുകളിലേക്കുയര്‍ന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. വിമാനം നിലംപതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. അപകടത്തിന് ശേഷം രണ്ടു മണിക്കൂറോളം എയര്‍ ഷോ നിര്‍ത്തിവയക്കുകയും ചെയ്തിരുന്നു.
A Tejas single-engine lightweight fighter jet built by India’s HAL crashed at the Dubai Airshow.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

