'സാമാന്യബോധമില്ല', മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കാന്‍ തോന്നാറുണ്ടെന്ന് രേവന്ത് റെഡ്ഡി, വിവാദം

അടിയന്തരാവസ്ഥയുടെ ഡിഎന്‍എ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി
Revanth Reddy image
Revanth Reddy ഫയല്‍
Updated on
1 min read

ഹൈദരാബാദ്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ പരാമര്‍ശത്തിന്റെ പേരില്‍ വിവാദം ക്ഷണിച്ച് വരുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ മുഖത്തടിക്കാന്‍ തോന്നാറുണ്ടെന്നുള്‍പ്പെടെയുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് തെലങ്കാന മുഖ്യമന്ത്രി ഉന്നയിച്ചത്. സ്വയം മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞുനടക്കുന്ന പലര്‍ക്കും അക്ഷരങ്ങള്‍ പോലും നേരാംവണ്ണം അറിയില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ബഹുമാനിക്കണം എന്ന സാമാന്യബോധം പോലും അവര്‍ക്കില്ല തുടങ്ങിയവയായിരുന്നു ഹൈദരാബാദില്‍ നടന്ന പൊതുപാരിപാടിയില്‍ രേവന്ത് റെഡ്ഡി ഉന്നയിച്ച വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Revanth Reddy image
'സെന്‍സിറ്റീവ് വിഷയം, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്'; നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

'മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പോലും ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയില്ല. അവരെ ബഹുമാനിക്കില്ല. വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോള്‍ അഹങ്കാരത്തോടെ മുന്‍നിരയില്‍ ഇവരെ കാണാം. എന്നിട്ട്, ഞാന്‍ അവരെ ബഹുമാനിക്കാത്തതിന്റെ പേരില്‍ പലരും ദേഷ്യം പ്രകടിപ്പിക്കുന്നത് കാണാം. ഇത്തരം പെരുമാറ്റം കാണുമ്പോള്‍ എനിക്ക് അവരുടെ കരണം അടിച്ചു പൊളിക്കാന്‍ തോന്നാറുണ്ട്,' എന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ മാധ്യമസ്ഥാപനങ്ങള്‍ ആരംഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും രേവന്ത് റെഡ്ഡി വിമര്‍ശിച്ചു. ക്രമക്കേടുകള്‍ മറച്ചുവെക്കാനും, സമ്പത്ത് സംരക്ഷിക്കാനും, അവരെ ചോദ്യം ചെയ്യുന്നവരെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യമങ്ങള്‍ ആരംഭിക്കുന്നു. ഇത് മാധ്യമപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Revanth Reddy image
17,000 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ്; അനില്‍ അംബാനിയെ വിളിപ്പിച്ച് ഇ ഡി, രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്

രേവന്ത് റെഡ്ഡിയുടെ വിമര്‍ശനത്തിന് എതിരെ ബിജെപിയുള്‍പ്പെടെ രംഗത്തെത്തി. അടിയന്തരാവസ്ഥയുടെ ഡിഎന്‍എ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പരിഹസിച്ചു. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കുമെന്ന് പറയുന്നു. രേവന്ത് റെഡ്ഡി മാധ്യമപ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും അപമാനിക്കുന്നു. ഒരാള്‍ ഭരണഘടനാ സ്ഥാപനത്തെ അപമാനിച്ചപ്പോള്‍, മറ്റൊരാള്‍, ജനാധിപത്യത്തിന്റെ നാലാം തൂണിനെ അപമാനിക്കുകയാണ് എന്നും പൂനാവാല പറഞ്ഞു.

Summary

Telangana Chief Minister Revanth Reddy has sparked a controversy, saying he feels like "slapping" some young journalists.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com