കുലത്തൊഴിലല്ല, ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് ആള്‍ക്കൂട്ട ഭീഷണി; പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ബാര്‍ബര്‍ കമ്യൂണിറ്റി പുറത്ത് നിന്നുള്ള വ്യക്തി എന്ന നിലയിലാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തിയത്.
telangana hc directs police to provide security to  barber shop
telangana hc directs police to provide security to barber shopfile
Updated on
1 min read

ഹൈദരാബാദ്: ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയതിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണ ഭീഷണി നേരിട്ട വ്യക്തിക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. തെലങ്കാന ഹൈക്കോടതിയുടേതാണ് ഉത്തരവ്. ബാര്‍ബര്‍ കമ്യൂണിറ്റി പുറത്ത് നിന്നുള്ള വ്യക്തി എന്ന നിലയിലാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ആള്‍ക്കൂട്ടം ഭീഷണിപ്പെട്ടുത്തിയത്.

ഇക്കഴിഞ്ഞ ജൂണ്‍ 21 നായിരുന്നു പരാതിക്ക് കാരണമായ സംഭവം നടന്നത്. ഹൈദരാബാദിനടുത്തുള്ള വികാരാബാദ് എന്ന സ്ഥലത്ത് ഫിറാസ് ഖാന്‍ എന്നയാള്‍ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയതിന് പിന്നാലെയായിരുന്നു ഭീഷണി ഉയര്‍ന്നത്. ഷോപ്പ് ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അറുപതോളം വരുന്ന ആളുകള്‍ സംഘടിച്ചെത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതി.

telangana hc directs police to provide security to  barber shop
ബലാത്സംഗക്കേസുകളില്‍ അതിജീവിതയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്: സുപ്രീംകോടതി

പ്രദേശത്ത് ബാര്‍ബര്‍ ജോലി കുലത്തൊഴിലായി ചെയ്യുന്ന മംഗളി വിഭാഗക്കാരന്‍ അല്ല ഫിറോസ് ഖാന്‍ എന്നതായിരുന്നു ഭീഷണിക്ക് കാരണം. ഷോപ്പ് പൂട്ടിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും എന്നായിരുന്നു ഭീഷണി. ഇതോടെ ഫിറോസ് ഖാന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പരാതിയില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംരക്ഷണം തേടി ഫിറോസ് ഖാന്‍ കോടതിയെ സമീപിച്ചത്.

telangana hc directs police to provide security to  barber shop
അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നത് 'സ്‌റ്റോക്കിങ്' ആയി കണക്കാക്കാനാവില്ല: കര്‍ണാടക ഹൈക്കോടതി

ബാര്‍ബര്‍ ഷോപ്പിന്റെ പേരില്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും ഹര്‍ജിക്കാരന് ബിസിനസ്സ് തുടരുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ ശക്തമാക്കണം എന്ന് കോടതി നിര്‍ദേശിച്ചു. ബ്യൂട്ടി പാര്‍ലറില്‍ പൊലീസ് പോയിന്റ് ബുക്ക് സ്ഥാപിക്കണമെന്നും ഓരോ മൂന്ന് മണിക്കൂറിലൂം പൊലീസ് പട്രോള്‍ വാഹനം ബാര്‍ബര്‍ ഷോപ്പില്‍ എത്തണമെന്നും കോടതി വ്യക്തമാക്കി.

Summary

The Telangana High Court has directed the authorities to provide protection to a man who was threatened by a group of people for opening a beauty parlour as he did not belong to the barber community.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com