ചിക്കൻ ബിരിയാണിയിൽ അധിക ലെഗ് പീസ് കിട്ടിയില്ല; മന്ത്രിയോട് പരാതി പറഞ്ഞ് യുവാവ് 

സൊമാറ്റോ വഴി ഓർഡർ ചെയ്ത ബിരിയാണിയാണ് യുവാവിനെ നിരാശനാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഹൈദരാബാദ്:  ഓർഡർ ചെയ്തു വരുത്തിയ ചിക്കൻ ബിരിയാണിയിൽ അധിക ലെഗ് പീസില്ലെന്ന പരാതിയുമായി യുവാവ്. തെലങ്കാന സ്വദേശിയായ യുവാവാണ്  മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ, നഗരവികസന വകുപ്പ് മന്ത്രിയായ കെ ടി രാമറാവുവിനോട് (കെടിആർ) പരാതിപ്പെട്ടിരിക്കുന്നത്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ബിരിയാണിയാണ് യുവാവിനെ നിരാശനാക്കിയത്. 

തോട്ടക്കുറി രഘുപതി എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് പരാതി. ''ഞാൻ ചിക്കൻബിരിയാണിയിൽ അധിക മസാലയും ലെഗ് പീസും ഓർഡർ ചെയ്തിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതാണോ ജനങ്ങളെ സേവിക്കാനുള്ള മാർഗം'' എന്നായിരുന്നു ട്വീറ്റ്. കെടിആർ അടുത്തിടെ സമൂ​ഹമാധ്യമങ്ങളിൽ ഉയർന്ന നിരവധി പരാതികളിൽ ഇടപെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവും തന്റെ പരിഭവം മന്ത്രിയെ അറിയിച്ചത്. ട്വീറ്റ് പിന്നീട് നീക്കം ചെയ്തെങ്കിലും മന്ത്രിയുടെ മറുപടി യുവാവിനെ തേടിയെത്തി. 

''സഹോദരാ നിങ്ങളെന്തിനാണ് എന്നെ ടാഗ് ചെയ്തത്. എന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്'' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com