'വഴി മാറിപ്പോകാന്‍ പറയുന്നു'; പൊലീസ് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് കര്‍ഷകര്‍

ട്രാക്ടര്‍ റാലി കടന്നുപോകുന്ന റൂട്ടിനെ ചൊല്ലി ഡല്‍ഹി പൊലീസും കര്‍ഷകരും തമ്മില്‍ ആശയക്കുഴപ്പം
ട്രാക്ടര്‍ റാലി/ പിടിഐ
ട്രാക്ടര്‍ റാലി/ പിടിഐ
Updated on: 
1 min read

ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലി കടന്നുപോകുന്ന റൂട്ടിനെ ചൊല്ലി ഡല്‍ഹി പൊലീസും കര്‍ഷകരും തമ്മില്‍ ആശയക്കുഴപ്പം. സിംഘുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വഴിയില്‍ ട്രാക്ടര്‍ റാലി ഗാാസിപ്പൂരില്‍ വെച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. തങ്ങള്‍ അംഗീകരിക്കാത്ത റൂട്ടില്‍ക്കൂടി മാര്‍ച്ച് നടത്തണമെന്നാണ് പൊലീസ് പറയുന്നതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സത്‌നാം സിങ് പറഞ്ഞു. 

റിങ് റോഡ് വഴിയാണ് തങ്ങള്‍ക്ക് പോകേണ്ടതെന്നും എന്നാല്‍ പൊലീസ് തടയുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു. തങ്ങള്‍ സമാധാനപരമായാണ് മാര്‍ച്ച് നടത്തിയത്. എന്നാല്‍ പൊലീസ് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്-കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമം, പൊലീസിനോട് സഹകരിക്കണമെന്നും റൂട്ടില്‍ മാറ്റം വരുത്തരുതെന്നും ജോയിന്റ് കമ്മീഷണര്‍ എസ് എസ് യാദവ് പറഞ്ഞു. മൂന്ന് റൂട്ടുകളാണ് മാര്‍ച്ച് നടത്താനായി കര്‍ഷകര്‍ക്ക് ഡല്‍ഹി പൊലീസ് അനുവദിച്ചത്. എന്നാല്‍ ഒന്‍പത് വഴികളിലൂടെ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തിലുണ്ടായ ആശയക്കുഴപ്പമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 

ഗാസിപ്പൂരില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ പൊലീസ് വാഹനങ്ങള്‍ നീക്കി കര്‍ഷകര്‍ മുന്നോട്ടുപോവകയാണ്. അയ്യായിരം കര്‍ഷകരാണ് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com