കശ്മീരില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം ; കൗണ്‍സിലറും പൊലീസുകാരനും വെടിയേറ്റു മരിച്ചു

കൗണ്‍സില്‍ ചെയര്‍മാന്‍ ഫരീദ ഖാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് നേര്‍ക്കായിരുന്നു തീവ്രവാദികള്‍ ആക്രമണം നടത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ബ്ലോക്ക് ഡെവലപ്പ്‌മെന്റ് കൗണ്‍സിലറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഷഫ്ഖത്ത് അഹമ്മദ് എന്ന പൊലീസുകാരനും റിയാസ് അഹമ്മദ് എന്ന കൗണ്‍സിലറുമാണ് മരിച്ചത്. 

മറ്റൊരു കൗണ്‍സിലറായ ഷംസുദ്ദീന്‍ പീറിന് പരിക്കേറ്റു. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഫരീദ ഖാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് നേര്‍ക്കായിരുന്നു തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 

ഫരീദ ഖാനെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയില്‍ സൈന്യം വളഞ്ഞു. പ്രദേശം അടച്ച സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com