പാകിസ്ഥാന്‍ സ്വദേശിയെ ഓണ്‍ലൈനായി വിവാഹം കഴിച്ചു; യുവതിക്കെതിരെ അന്വേഷണം

ഇയാളെ കാണുന്നതിനായി വ്യാജ ആധാര്‍ കാര്‍ഡും തെറ്റായ രേഖകളും ഉപയോഗിച്ച് യുവതി പാകിസ്ഥാനില്‍ പോയി തിരികെ ഇന്ത്യയിലെത്തിയെന്നാണ് വിവരം.
Thane Woman Forged Docs To Meet Pak Man She "Married Online", Claim Cops
ജൂലൈ 17ന് നാട്ടിലെത്തിയതിന് ശേഷമാണ് വിവരം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്വീഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട യുവതി പൊലീസ് നിരീക്ഷണത്തില്‍. ഓണ്‍ലൈനായി പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിച്ചെന്നാണ് യുവതിയുടെ അവകാശ വാദം. ഈ വര്‍ഷം ആണ് വിവാഹം നടന്നത്. ഇയാളെ കാണുന്നതിനായി വ്യാജ ആധാര്‍ കാര്‍ഡും തെറ്റായ രേഖകളും ഉപയോഗിച്ച് യുവതി പാകിസ്ഥാനില്‍ പോയി തിരികെ ഇന്ത്യയിലെത്തിയെന്നാണ് വിവരം.

Thane Woman Forged Docs To Meet Pak Man She "Married Online", Claim Cops
യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രാര്‍ഥന; ഉഷ ചിലുകുരിക്ക് ഈ ക്ഷേത്രവുമായി എന്തു ബന്ധം?

ജൂലൈ 17ന് നാട്ടിലെത്തിയതിന് ശേഷമാണ് വിവരം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. നഗ്മ നൂര്‍ മക്‌സൂദ് അലി സനം ഖാന്‍ റൂഖ് എന്നാണ് രേഖകളില്‍ യുവതിയുടെ പേരെന്നും പൊലീസ് പറയുന്നു.

2021 ലാണ് പാകിസ്ഥാനിലെ അബോട്ടാബാദില്‍ നിന്നുള്ള ബാബര്‍ ബഷീറുമായി യുവതി പരിചയത്തിലാകുന്നത്. ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും നമ്പറുകള്‍ കൈമാരി. പാകിസ്ഥാന്‍ വിസക്ക് അപേക്ഷിച്ചെങ്കിലും വിസ ലഭിച്ചില്ല.

എന്നാല്‍ യുവതിയുടെ അമ്മ പൊലീസിന്റെ ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞു. 2015 ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം തന്റെ പേര് മാറ്റുകയും കുട്ടികളുടെ പേര് മാറ്റുകയും ആണ് ചെയ്‌തെന്നും നഗ്മയുടെ അമ്മ പറഞ്ഞു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

vrinda
Ganapati Chakraborty
Husband marries another woman, woman begins house arrest protest
Ananya Raj
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com