റീല്‍സ് എടുക്കാന്‍ കടലില്‍ ഇറക്കി, ഥാര്‍ എസ് യുവി മുങ്ങി ( വീഡിയോ)

ഗുജറാത്ത് കച്ചിലെ മുന്ദ്ര ബീച്ചിലായിരുന്നു സംഭവം
jeep
റീൽസ് എടുക്കാനുള്ള ശ്രമത്തിനിടെ കടലിൽ മുങ്ങിയ ജീപ്പ് വീഡിയോ ദൃശ്യത്തിൽ നിന്ന്
Updated on: 
1 min read

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ചെയ്യാനായി കടലിലിറക്കിയ ജീപ്പ് മുങ്ങി. ഗുജറാത്ത് കച്ചിലെ മുന്ദ്ര ബീച്ചിലായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാം റീല്‍സ് എടുക്കാനായിട്ടാണ് യുവാക്കള്‍ ഥാര്‍ എസ് യുവി കടലിലിറക്കിയത്.

എന്നാല്‍ ജീപ്പ് മണലില്‍ കുടുങ്ങി. അപകടം മണത്ത് യുവാക്കള്‍ ജീപ്പ് തിരികെ കരയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ യുവാക്കള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പിന്നീട് നാട്ടുകാര്‍ വാഹനം കെട്ടിവലിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

jeep
സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നാട്ടുകാരുടെ പരിഹാസം; ആക്രി പെറുക്കുന്നയാള്‍ ആത്മഹത്യ ചെയ്തു

വെള്ളം കയറിയതിനെത്തുടര്‍ന്ന് ജീപ്പിന്റെ എഞ്ചിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട മുന്ദ്ര മറൈന്‍ പൊലീസ് വാഹനം പിടിച്ചെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വാഹന ഉടമകളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് സംഘം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER