

ന്യൂഡൽഹി: വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. കൃത്രിമങ്ങളും ഇരട്ടിപ്പും ഒഴിവാക്കാൻ വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം പരിഗണനയിലാണെന്ന് സർക്കാർ ലോക്സഭയിൽ പറഞ്ഞു.
ഒരേ വോട്ടറുടെ പേര് പലയിടങ്ങളിൽ നിന്ന് ചേർക്കപ്പെടുന്നത് തടയുക ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ അറിയിച്ചു. നിലവിലുള്ള വോട്ടർമാരുടെയും പേര് ചേർക്കാൻ അപേക്ഷിക്കുന്നവരുടെയും ആധാർ നമ്പർ ആവശ്യപ്പെടാൻ കഴിയുംവിധം ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും കമീഷൻ 2019ൽ മുൻപോട്ട് വെച്ച നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ ദേശീയ വോട്ടർപട്ടിക പരിശോധന പദ്ധതിയുടെ ഭാഗമായി ആധാർ നമ്പറുകൾ ശേഖരിക്കാൻ കമീഷൻ ശ്രമിച്ചെങ്കിലും 2015ലെ ഒരു വിധിയിലൂടെ സുപ്രീംകോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമ ഭേദഗതി നിർദേശം അവർ മുന്നോട്ടുവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates