'സ്വേച്ഛാധിപത്യ ഭരണത്തെ ചുട്ടെരിക്കും'; 'ജ്വലിക്കുന്ന പന്തം' ചിഹ്നവുമായി ശിവസേന താക്കറെ വിഭാഗം

പാര്‍ട്ടി ചിഹ്നത്തെ പ്രമോട്ട് ചെയ്യുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്
Uddhav Thackeray
ഉദ്ധവ് താക്കറെ പാർട്ടി ചിഹ്നം പുറത്തിറക്കുന്നു ഫെയ്സ്ബുക്ക്
Updated on
1 min read

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം പുറത്തിറക്കി. തീപ്പന്തമാണ് പുതിയ ചിഹ്നം. മുംബൈയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തും ചേര്‍ന്നാണ് പുതിയ ചിഹ്നം പുറത്തിറക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തെ ഔദ്യോഗിക ശിവസേനയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെയാണ്, പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഉദ്ധവ് താക്കറെയ്ക്ക് നഷ്ടമായത്. ഇതേത്തുടര്‍ന്നാണ് പുതിയ ചിഹ്നം തേടാന്‍ പാര്‍ട്ടി നിര്‍ബന്ധമായത്.

രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണത്തെ തന്റെ പാര്‍ട്ടിയുടെ 'ജ്വലിക്കുന്ന പന്തം' ചാരമാക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയുടെ എല്ലാ മുക്കിലും മൂലയിലും ജ്വലിക്കുന്ന പന്തം ചിഹ്നം എത്തിയിരിക്കുന്നുവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ചിഹ്നത്തെ പ്രമോട്ട് ചെയ്യുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും ചേർന്ന് ചിഹ്നം പുറത്തിറക്കുന്നു
ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും ചേർന്ന് ചിഹ്നം പുറത്തിറക്കുന്നു ഫെയ്സ്ബുക്ക്
Uddhav Thackeray
കേന്ദ്രമന്ത്രി സോം പ്രകാശിന് സീറ്റില്ല; തിരിച്ചടി ഭയന്ന് ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി

കഴിഞ്ഞ വര്‍ഷം നടന്ന അന്ധേരി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ജ്വലിക്കുന്ന പന്തം ചിഹ്നത്തില്‍ മത്സരിച്ചാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വിജയം നേടിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മഹാവികാസ് അഗാഡി സഖ്യത്തിന്റെ പ്രകടന പത്രിക ഉടന്‍ പുറത്തിറക്കുമെന്നും താക്കറെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com