റെക്കോര്‍ഡിട്ട് സ്ത്രീ വോട്ടര്‍മാര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 81.19% പേര്‍

1987ലായിരുന്നു ഇതിന് മുമ്പ് സ്ത്രീ വോട്ടര്‍മാരുടെ ഉയര്‍ന്ന പോളിങ് ശതമാനം. 1987ല്‍ 80.58% സ്ത്രീ വോട്ടര്‍മാരായിരുന്നു വോട്ട് ചെയ്തത്.
women voters
റെക്കോര്‍ഡിട്ട് സ്ത്രീ വോട്ടര്‍മാര്‍
Updated on
1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡിട്ട് സ്ത്രീ വോട്ടര്‍മാര്‍. കേരളത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ ഏറ്റവുമുയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് ഈ വര്‍ഷമാണ്. ആകെ സ്ത്രീ വോട്ടര്‍മാരില്‍ 81.19 % ഇത്തവണ വോട്ട് ചെയ്തു. കഴിഞ്ഞ തവണത്തേക്കാള്‍ 7.25 ശതമാനം ആണ് ഇക്കുറി വര്‍ധന. പുരുഷ - സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനം തമ്മില്‍ ആറ് ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്.

women voters
'വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും; വനവാസത്തിന് പോകുന്ന സതീശന് എല്ലാവിധ ആശംസകളും'

സംസ്ഥാനത്താകെ ഇക്കുറി 2,71,42,952 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതില്‍ 1,39,21,868 പേര്‍ സ്ത്രീ വോട്ടര്‍മാരായിരുന്നു. കണക്കുകള്‍ പ്രകാരം 1,13,03,016 സ്ത്രീ വോട്ടര്‍മാര്‍ ഇക്കുറി വോട്ട് ചെയ്തു. 2021ല്‍ 1,41,64,697 സ്ത്രീ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതില്‍ 1,04,73,083 പേരായിരുന്നു വോട്ട് ചെയ്തത്. 2021ല്‍ 73.94 % സ്ത്രീ വോട്ടര്‍മാരുടെ പോളിങ്ങാണ് രേഖപ്പെടുത്തിയത്.

women voters
കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

1987ലായിരുന്നു ഇതിന് മുമ്പ് സ്ത്രീ വോട്ടര്‍മാരുടെ ഉയര്‍ന്ന പോളിങ് ശതമാനം. 1987ല്‍ 80.58% സ്ത്രീ വോട്ടര്‍മാരായിരുന്നു വോട്ട് ചെയ്തത്.

Summary

The highest voter turnout among women in Kerala was recorded this year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com