ഭിക്ഷയെടുക്കാനെത്തുന്നത് കാറില്‍, വീടും ഫ്‌ളാറ്റും കോടികളുടെ സമ്പാദ്യവും; യാചകന്റെ സമ്പാദ്യം ഞെട്ടിക്കുന്നത്

വര്‍ഷങ്ങളായി ദിവസവും ആയിരങ്ങള്‍ സമ്പാദിച്ചിരുന്ന മന്‍കിലാല്‍ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങളാണ്
The Millionaire Beggar of Indore: Indore beggar Mankilal was discovered to own properties worth crores, including houses, a flat, and vehicles
The Millionaire Beggar of IndoreX
Updated on
1 min read

ഇന്‍ഡോര്‍: ഭിക്ഷയെടുത്ത് കോടികള്‍ സമ്പാദിച്ച ഇന്‍ഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നു. ഭിക്ഷാടകരില്ലാത്ത ഇന്‍ഡോര്‍ പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ ഭിക്ഷ യാചിച്ചിരുന്ന മന്‍കിലാല്‍ എന്നയാളെ ഉദ്യോഗസ്ഥരാണ് പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചത്. ഇവിടെ എത്തി ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടെയാണ് മന്‍കിലാലിന്റെ സമ്പാദ്യത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞത്.

The Millionaire Beggar of Indore: Indore beggar Mankilal was discovered to own properties worth crores, including houses, a flat, and vehicles
ഉന്നാവോ ബലാത്സംഗ കേസ്: കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

വര്‍ഷങ്ങളായി ദിവസവും ആയിരങ്ങള്‍ സമ്പാദിച്ചിരുന്ന മന്‍കിലാല്‍ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങളാണ്. മധ്യപ്രദേശിലെ ഭഗത്സിങ് നഗറില്‍ മൂന്ന് നിലയുള്ള വീടും ശിവ് നഗറില്‍ 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും ഒരു ഫ്‌ളാറ്റും തനിക്കുള്ളതായാണ് മന്‍കിലാല്‍ പറയുന്നത്.

ഇതിനു പുറമേ നഗരത്തില്‍ മൂന്ന് ഓട്ടോറിക്ഷകള്‍ വാടകയ്ക്ക് ഓടുന്നുണ്ട്. സെഡാന്‍ കാറുമുണ്ട്. ഇതിലാണ് പലപ്പോഴും മന്‍കിലാല്‍ ഭിക്ഷയാചിക്കാന്‍ എത്താറുള്ളത്. ശാരീരിക വൈകല്യമുള്ളതിനാല്‍ വാഹനം ഓടിക്കാന്‍ ഡ്രൈവറും ഉണ്ട്. ഇതിനു പുറമേ പണം പലിശയ്ക്ക് വായ്പ നല്‍കിയും പണം സമ്പാദിക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് മന്‍കിലാല്‍ ഒരു വീട് സ്വന്തമാക്കിയത്. പിഎംഎവൈ പദ്ധതി പ്രകാരമാണ് ഇതു ലഭിച്ചത്. ഭിക്ഷക്കാരന്റെ സമ്പാദ്യത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.

Summary

The Millionaire Beggar of Indore: Indore beggar Mankilal was discovered to own properties worth crores, including houses, a flat, and vehicles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com