കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അമ്മക്കോഴി പരുന്തുമായി പോരാടുന്നു
കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അമ്മക്കോഴി പരുന്തുമായി പോരാടുന്നു

കുഞ്ഞുങ്ങളെ റാഞ്ചാന്‍ പറന്നെത്തി, വീറോടെ പൊരുതി അമ്മക്കോഴി; അനങ്ങാനാവാതെ പരുന്ത്, അമ്പരപ്പ് (വീഡിയോ)

കുഞ്ഞുങ്ങളെ റാഞ്ചാന്‍ എത്തിയ പരുന്തുമായി പോരാടുന്ന അമ്മക്കോഴിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്
Published on

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവന്‍ വരെ കളയാന്‍ തയ്യാറാകും മൃഗങ്ങള്‍. കുഞ്ഞുങ്ങള്‍ കൂടെയുള്ളപ്പോള്‍ മൃഗങ്ങള്‍ക്ക് ദേഷ്യം കൂടൂമെന്ന് പറയുന്നതിന് കാരണവും ഇതാണ്. കുഞ്ഞുങ്ങളുടെ സമീപത്ത് കൂടി പോയാല്‍ പോലും മൃഗങ്ങള്‍ ആക്രമിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

കുഞ്ഞുങ്ങളെ റാഞ്ചാന്‍ എത്തിയ പരുന്തുമായി പോരാടുന്ന അമ്മക്കോഴിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കുഞ്ഞുങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് അമ്മക്കോഴി. ഈ സമയത്താണ് ആകാശത്ത് നിന്ന് കുഞ്ഞുങ്ങളെ റാഞ്ചാന്‍ പരുന്ത് പറന്നെത്തിയത്. കുഞ്ഞുങ്ങളെ റാഞ്ചുന്നതിന് മുന്‍പ് തന്നെ കോഴി ആക്രമണം ആരംഭിച്ചു. കോഴിയുടെ ആക്രമണത്തില്‍ അനങ്ങാന്‍ പോലും കഴിയാതെ പരുന്ത് മാറി നില്‍ക്കുന്നതാണ് വീഡിയോയുടെ അവസാനം. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com