കുട്ടികളെ ചേര്‍ത്താല്‍ ടേബിള്‍ ഫാന്‍ വീട്ടിലെത്തും; സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍ സ്‌കൂള്‍

സ്കൂളിൽ കുട്ടികളെ ചേർക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കാൻ പദ്ധതിയുമായി സർക്കാർ സ്കൂൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ചെന്നൈ: സ്കൂളിൽ കുട്ടികളെ ചേർക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കാൻ പദ്ധതിയുമായി സർക്കാർ സ്കൂൾ. കുട്ടികളെ ചേർത്താൽ രക്ഷിതാക്കൾക്ക് ടേബിൾ ഫാൻ സൗജന്യം. തിരുവള്ളൂർ ജില്ലയിലെ അത്തിമാഞ്ചേരി പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ അധ്യാപകരാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഫാൻ ലഭിക്കുമെന്ന് വാ​ഗ്ദാനം കേട്ടതോടെ കൂടുതൽ ഗ്രാമവാസികൾ കുട്ടികളുമായെത്തിയെന്ന് അധ്യാപകർ പറയുന്നു. പരിസ്ഥിതി സൗഹൃദ കാമ്പസ്, മികച്ച ക്ലാസ് മുറികൾ, മികച്ച അധ്യാപകർ, രാവിലെയും ഉച്ചയ്ക്കും ഭക്ഷണം എന്നിവ സർക്കാർ സ്കൂളിലുണ്ട്. എന്നാൽ കുട്ടികളെ സ്വകാര്യ സ്കൂളിൽ അയക്കാനാണ് ഗ്രാമവാസികളിൽ ഭൂരിഭാഗവും താത്പര്യപ്പെടുന്നത്. 

ഇതോടെയാണ് സമ്മാനം നൽകി വിദ്യാർഥികളെ ആകർഷിക്കാൻ അധ്യാപകർ പദ്ധതിയിട്ടത്. സമ്മാനം പ്രഖ്യാപിച്ച ആദ്യദിവസം നാലു കുട്ടികൾ സ്കൂളിൽ ചേർന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com