ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു) പ്രവര്‍ത്തകര്‍ ടെന്റുകള്‍ അഴിച്ചുമാറ്റുന്നു/ എഎന്‍ഐ
ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു) പ്രവര്‍ത്തകര്‍ ടെന്റുകള്‍ അഴിച്ചുമാറ്റുന്നു/ എഎന്‍ഐ

ടെന്റുകള്‍ അഴിച്ചുമാറ്റി; ഒരു സംഘടനകൂടി സമരത്തില്‍ നിന്ന് പിന്‍മാറി (വീഡിയോ)

കര്‍ഷക സമരത്തില്‍ നിന്ന് ഒരു സംഘടനകൂടി പിന്‍മാറി
Published on


ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ നിന്ന് ഒരു സംഘടനകൂടി പിന്‍മാറി. ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു) എന്ന സംഘടനയാണ് പിന്‍മാറിയത്. സമരത്തില്‍ നിന്ന് പിന്മാറുന്നതായി സംഘടനയുടെ പ്രസിഡന്റ് താക്കൂര്‍ ഭാനു പ്രതാപ് സിങ് പറഞ്ഞു. 

ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ചില്ലയില്‍ സ്ഥാപിച്ചിരുന്ന തങ്ങളുടെ ടെന്റുകള്‍ ഇവര്‍ അഴിച്ചുമാറ്റി. നേരത്തെ, തങ്ങള്‍ സമരത്തില്‍ നിന്ന പിന്‍മാറുന്നതായി രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഗതന്‍ വ്യക്തമാക്കിയിരുന്നു. ചിലര്‍ സമരം അവരുടെ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ഇതേത്തുടര്‍ന്നാണ് തങ്ങള്‍ സമരത്തില്‍ നിന്ന പിന്‍മാറുന്നതെന്നും സംഘടനയുടെ നേതാവ് വി എം സിങ് പറഞ്ഞു. 

അതേസമയം, സമരത്തില്‍ നിന്ന് ഇപ്പോള്‍ പിന്‍മാറിയെന്ന അവകാശപ്പെടുന്ന സംഘടനകളെ നേരത്തെ തന്നെ തങ്ങള്‍ ഒഴിവാക്കിയിരുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com