ചരിത്രത്തിലാദ്യം; കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി 1 ഞായറാഴ്ച

ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത്.
Nirmala Sitharaman
നിർമല സീതാരാമൻ file
Updated on
1 min read

ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്‍കി. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്.

Nirmala Sitharaman
ടാറ്റൂ മായ്ചിട്ടും അപേക്ഷ നിരസിച്ചു; സിഎപിഎഫ് കോണ്‍സറ്റബിള്‍ ഉദ്യോഗാര്‍ഥിയുടെ ഹര്‍ജി തള്ളി കല്‍ക്കട്ട ഹൈക്കോടതി

ജനുവരി 28-ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ സമ്മേളന നടപടികള്‍ രംഭിക്കും. ജനുവരി 29-ന് സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 28 മുതല്‍ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് ഒന്‍പത് മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും.

Nirmala Sitharaman
സച്ചിന്‍ പൈലറ്റും കനയ്യകുമാറും കേരളത്തിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്

ഇന്ത്യയുടെ ചരിത്രത്തിലെ 88-ാമത് ബജറ്റാണിത്. ഇതോടെ തുടര്‍ച്ചയായി ഒമ്പത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ധനമന്ത്രി എന്ന റെക്കോര്‍ഡ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കും. 2019-ലാണ് ഇന്ത്യയുടെ ആദ്യത്തെ പൂര്‍ണസമയ വനിതാ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ നിയമിതയായത്.

മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പത്ത് ബജറ്റുകളും മുന്‍ ധനമന്ത്രിമാരായ പി ചിദംബരം ഒമ്പത് ബജറ്റുകളും പ്രണബ് മുഖര്‍ജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തുടര്‍ച്ചയായിട്ട് ആയിരുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച ശുഭസൂചനകള്‍ക്കിടയിലാണ് 2026-ലെ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മുന്‍വര്‍ഷത്തെ 6.5 ശതമാനത്തേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്. ജനുവരി ഏഴിന് പുറത്തിറക്കിയ ഈ മുന്‍കൂര്‍ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നത്. ഇതിനോടകംതന്നെ ബജറ്റ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.

ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിര്‍മല സീതാരാമന്‍ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുണ്‍ ജെയ്റ്റ്ലി 2015, 2016 വര്‍ഷങ്ങളിലെ ബജറ്റുകള്‍ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ല്‍ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്.

Summary

The Union Government's budget presentation will be held on Sunday, February 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com