

ന്യൂഡൽഹി: എല്ലാ ജനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. വാക്സിനേഷൻ പോളിസിയിൽ ഏകീകൃത സംവിധാനം വേണമെന്ന് മമത ഹർജിയിൽ ആവശ്യപ്പെട്ടു.
വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ അതിവേഗ നടപടികൾ സ്വീകരിക്കണം. നിലവിൽ വാക്സിനുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്ത വിലകൾ ഇല്ലാതാക്കണമെന്നും മമത ഹർജിയിൽ ആവശ്യപ്പെട്ടു. വാക്സിന്റെ വലിയ തോതിലുള്ള ദൗർലഭ്യം രാജ്യം വളരെ അധികം അനുഭവിക്കുകയാണെന്നും അവർ ഹർജിയിൽ കുറ്റപ്പെടുത്തി.
തിങ്കളാഴ്ച വാക്സിൻ പോളിസി സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കും. വാക്സിന്റെ വില സംബന്ധിച്ച് സർക്കാർ പുനർചിന്തനം നടത്തണമെന്ന് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. ബംഗാൾ മുഖ്യമന്ത്രിയായി മൂന്നാം തവണ ചുതലയേറ്റ ശേഷം മമത നടത്തുന്ന ആദ്യ നിയമപോരാട്ടം കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates