തിരുപ്പരന്‍കുണ്‍ട്രം ദീപം വിവാദം; ഉത്തരവ് ലംഘിച്ചതിനെതിരെ നടപടിക്ക് അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരോട് സുപ്രീം കോടതി

തമിഴ്‌നാട് സര്‍ക്കാരും മധുര ജില്ലാ കളക്ടറും കോടതിയില്‍ ക്ഷമാപണം നടത്തി
Thiruparankundram Deepam
Thiruparankundram Deepam
Updated on: 
1 min read

ഡല്‍ഹി: തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ തിരുപ്പരന്‍കുണ്‍ട്രം കുന്നിന്‍ മുകളില്‍ ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് ലംഘിച്ച തമിഴ്‌നാട് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ദീപം തെളിയിക്കാന്‍ കഴിയാത്തതില്‍ സ്വമേധയാ കോടതിയലക്ഷ്യ നടപടി എടുക്കാന്‍ വിസമ്മതിച്ച കോടതി, ഉത്തരവ് ലംഘിച്ചതിനെതിരെ ഔദ്യോഗിക അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു.

Thiruparankundram Deepam
അടുത്ത പെഗ്ഗിന് മുന്‍പ് ബ്ലഡ് ടെസ്റ്റ്; മദ്യശാലകള്‍ക്ക് മുന്‍പില്‍ ഡോക്ടറുടെ സേവനം; ഒരു 'മദ്യപ്രദേശ്' ടെക്‌നിക്

എന്നാല്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ആചാരപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നല്‍കാത്തതിനാലാണ് ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്ത് മാത്രം ദീപം തെളിയിക്കേണ്ടി വന്നതെന്ന് മധുര കളക്ടര്‍ നിഷാന്ത് കൃഷ്ണ കോടതിയില്‍ സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചു. ദീപം തെളിയിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിരുന്നതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനായി നിര്‍ദേശിക്കപ്പെട്ട സംഘത്തിന് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് അംഗീകാരം നല്‍കിയില്ല. ഇതുകാരണമാണ് സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കാന്‍ കഴിയാതെ പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Thiruparankundram Deepam
ട്രെയിന്‍ നാലുമണിക്കൂര്‍ വൈകി, വിമാനം നഷ്ടമായി; ദമ്പതികള്‍ക്ക് റെയില്‍വേ 63,199 രൂപ നഷ്ടപരിഹാരം നല്‍കണം

എന്നാല്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണ കുമാര്‍ ഈ സംഭവത്തെ അങ്ങേയറ്റം നിര്‍ഭാഗ്യകരം എന്നാണ് കോടതിയില്‍ വിശേഷിപ്പിച്ചത്. തന്ത്രങ്ങളും ഉപായങ്ങളും ഉപയോഗിച്ച് അധികാരികള്‍ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ മറികടന്നുവെന്ന് ആരോപിച്ച അദ്ദേഹം സുപ്രീംകോടതി നിര്‍ദേശങ്ങള്‍ മനഃപൂര്‍വ്വം ലംഘിച്ചതായി ആരോപിച്ചു.

നവംബര്‍ 20നാണ് ഇടക്കാല ഉത്തരവ് പ്രകാരം നവംബര്‍ 24ന് ഒറ്റത്തവണത്തേക്കായി ദീപത്തൂണില്‍ ദീപം തെളിയിക്കാനായി സുപ്രീം കോടതി അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട പ്രധാന ഹര്‍ജിയില്‍ അന്തിമവാദം ജനുവരിയില്‍ കേള്‍ക്കാനായി സുപ്രീം കോടതി മാറ്റിവെച്ചതാണ്.

Summary

Thiruparankundram lamp controversy: SC asks petitioners to file an application against the violation of its order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER