

ന്യൂഡല്‍ഹി: ഭാഷാ തര്‍ക്കം പുകയുന്നതിനിടെ, വിവാദ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ താമസിയാതെ തന്നെ ലജ്ജിക്കേണ്ടി വരുമെന്ന് അമിത് ഷാ പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
മാതൃഭാഷകള്‍ ഇന്ത്യയുടെ സ്വത്വത്തിന്റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളേക്കാള്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 'ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ താമസിയാതെ തന്നെ ലജ്ജിക്കേണ്ടി വരും. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. നമ്മുടെ രാജ്യത്തെ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ രത്‌നങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലെങ്കില്‍, നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കാരല്ല,'- അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ ഭാഷാപരമായ പൈതൃകം വീണ്ടെടുക്കാന്‍ രാജ്യമെമ്പാടും ശ്രമം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകമെമ്പാടുമുള്ള കൊളോണിയല്‍ അടിമത്തത്തിന്റെ പ്രതീകമായി ഇംഗ്ലീഷ് അവഗണിക്കപ്പെടുമെന്നും ഷാ പ്രവചിച്ചു. 'നമ്മുടെ രാജ്യം, നമ്മുടെ സംസ്‌കാരം, നമ്മുടെ ചരിത്രം, നമ്മുടെ മതം എന്നിവ മനസ്സിലാക്കാന്‍, ഒരു വിദേശ ഭാഷയും മതിയാകില്ല. പാതിവെന്ത വിദേശ ഭാഷകളിലൂടെ സമ്പൂര്‍ണ്ണ ഇന്ത്യ എന്ന ആശയം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഈ പോരാട്ടം എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ത്യന്‍ സമൂഹം അതില്‍ വിജയിക്കുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ഒരിക്കല്‍ കൂടി, ആത്മാഭിമാനത്തോടെ, നമ്മള്‍ നമ്മുടെ സ്വന്തം ഭാഷകളില്‍ നമ്മുടെ രാജ്യത്തെ നയിക്കുകയും ലോകത്തെ നയിക്കുകയും ചെയ്യും,'- അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായ 'ത്രിഭാഷാ ഫോര്‍മുല' നടപ്പിലാക്കുന്നതിലൂടെ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആരോപിക്കുന്ന സമയത്താണ് അമിത് ഷായുടെ പരാമര്‍ശം
Union Home Minister Amit Shah asserting that those who speak English in the country would soon feel ashamed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
