ഹിന്ദു മതത്തിന് എന്തു ഭീഷണി? ഒരു തെളിവും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

ഹിന്ദു മതത്തിന് ഭീഷണി നേരിടുന്നുണ്ടെന്ന വാദം സാങ്കല്‍പ്പികം മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഹിന്ദു മതത്തിന് ഭീഷണി നേരിടുന്നുണ്ടെന്ന വാദം സാങ്കല്‍പ്പികം മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിലുള്ള ഭീഷണിക്ക് ഒരു തെളിവുമില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നാഗ്പുരിലെ ആക്ടിവിസ്റ്റ് ആയ മോനിഷ് ജബല്‍പുരെയാണ് വിവരാവകാശ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. ഹിന്ദു മതം നേരിടുന്ന ഭീഷണിക്കുള്ള തെളിവുകള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അപേക്ഷ. 

ഇത് സാങ്കല്‍പ്പികമായ ചോദ്യമാണെന്നാണ് മന്ത്രാലയത്തിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന് ഇതിനെക്കുറിച്ച് അറിവില്ല. ഇതു തെളിയിക്കുന്നതിനുള്ള വസ്തുതകളൊന്നും സര്‍ക്കാരിനു മുന്നിലില്ലെന്ന് മറുപടിയില്‍ പറയുന്നു.

വിവരാവകാശ നിയമപ്രകാരം കൈവശമുള്ള വിവരങ്ങളോ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളോ മാത്രമേ കൈമാറാനാവൂ എന്ന് മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണല്‍ സെക്യൂരിറ്റി സിപിഐഒ വിഎസ് റാണയാണ് അപേക്ഷയ്ക്കു മറുപടി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com