മൊബൈല്‍ ആപ്പില്‍ ലൈവ് സെക്‌സ് ഷോ, ഈടാക്കിയത് പതിനായിരം രൂപ വരെ; രണ്ടുസ്ത്രീകള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

മൊബൈല്‍ ആപ്പ് വഴി ലൈവ് സെക്‌സ് ഷോ പ്രദര്‍ശിപ്പിച്ചതിന് രണ്ടു സ്ത്രീകള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: മൊബൈല്‍ ആപ്പ് വഴി ലൈവ് സെക്‌സ് ഷോ പ്രദര്‍ശിപ്പിച്ചതിന് രണ്ടു സ്ത്രീകള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ആപ്പിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

മുംബൈയിലാണ് സംഭവം. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ പിഹു ഒഫീഷ്യല്‍ ആപ്പ് വഴി ലൈവ് സെക്‌സ് ഷോ പ്രദര്‍ശിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. വെര്‍സോവയില്‍ ഫ്‌ലാറ്റില്‍ റെയ്ഡ് നടത്തിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ലൈവ് സെക്‌സ് ഷോ കാണുന്നതിന് ഉപയോക്താക്കളില്‍ നിന്ന് ആയിരം മുതല്‍ പതിനായിരം രൂപ വരെ ഈടാക്കിയിരുന്നതായും പൊലീസ് പറയുന്നു.

ഐടി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാക്കള്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ വിറ്റു, അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com