ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൂടെയിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ തയ്യാറായില്ല, ആറുവയസുകാരിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

അസമില്‍ മൂന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് ആറുവയസുകാരിയെ കൊലപ്പെടുത്തി
Published on

ദിസ്പൂര്‍: അസമില്‍ മൂന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് ആറുവയസുകാരിയെ കൊലപ്പെടുത്തി. ആണ്‍കുട്ടികളുടെ കൂടെ ഇരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ പെണ്‍കുട്ടി തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ എട്ടുമുതല്‍ 11 വയസ് വരെ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെയും കുട്ടികളില്‍ ഒരാളുടെ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.

നാഗോണ്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ക്വാറിയിലെ ടോയ്ലെറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഉടന്‍ തന്നെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് നേരെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ ലൈംഗികാതിക്രമം നടത്തിയതായി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

അന്വേഷണത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. സംഭവം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിനാണ് കുട്ടികളില്‍ ഒരാളുടെ അച്ഛനെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ അശ്ലീല ദൃശ്യങ്ങള്‍ സ്ഥിരമായി കണ്ടിരുന്നതായും പെണ്‍കുട്ടിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതായും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ കല്ല് കൊണ്ട് ഇടിച്ചാണ് പ്രതികള്‍ കൊന്നത്. കൂടെ ഇരുന്ന് അശ്ലീലദൃശ്യങ്ങള്‍ കാണാന്‍ പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ ക്ഷണിച്ചു. ഇത് നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. 11 വയസുകാരന്റെ അച്ഛന്റെ മൊബൈല്‍ ഫോണാണ് അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്നത്. ഇത്തരം സംഭവം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും മൊബൈല്‍ പിടിച്ചെടുത്തതായും എസ്പി ആനന്ദ് മിശ്ര പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com