ഗോവയില്‍ ഇനി ഒരു വര്‍ഷം മൂന്ന് പാചകവാതക സിലിണ്ടര്‍ സൗജന്യം

ഒരു വർഷം 3 പാചകവാതക സിലിണ്ടർ വീട്ടാവശ്യത്തിന് സൗജന്യമായി നൽകുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം ​ഗോവയിൽ നടപ്പിലാക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


പനജി: ഒരു വർഷം 3 പാചകവാതക സിലിണ്ടർ വീട്ടാവശ്യത്തിന് സൗജന്യമായി നൽകുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം ​ഗോവയിൽ നടപ്പിലാക്കുന്നു.  ആദ്യ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇക്കാര്യം വ്യക്തമാക്കി. 

ഏപ്രിൽ മുതൽ സൗജന്യമായി സിലിണ്ടർ ലഭിക്കും. അടുത്ത മൂന്ന് വർഷത്തേക്ക് പെട്രോൾ ഉത്പന്നങ്ങളുടെ മേലുള്ള സംസ്ഥാന നികുതി കൂട്ടില്ലെന്നും ​ഗോവയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു. 

ഗോവയിൽ രമേഷ് തവദ്കർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 40 അംഗ സഭയിൽ ബിജെപിക്ക് 20 അംഗങ്ങളാണുള്ളത്. 3 സ്വതന്ത്രരും 2 മഹാരാഷ്ട്ര ഗോമന്തക് പാർട്ടി അംഗങ്ങളും പിന്തുണയ്ക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com